തൃശൂര്‍: റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്കും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഭക്ഷ്യവിഹിതം ലഭിക്കുന്നത് ഉറപ്പാക്കും. പദ്ധതിപ്രകാരം 5 കി.ഗ്രാം അരി, 1 കി.ഗ്രാം കടല എന്നിവ സൗജന്യമായി ആധാര്‍ കാര്‍ഡിന്റേയും സത്യവാങ്മൂലത്തിന്റേയും അടിസ്ഥാനത്തില്‍ വിതരണം നടത്താനാണ് സര്‍ക്കാര്‍ ഉത്തരവ്.
എല്ലാ റേഷന്‍ കടകളിലും സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ പലരും ഈ വിവരം അറിയാതെ പോകുന്നതായാണ് പരാതി. ഈ സാഹചര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷ്യ വിഹിതം ലഭിക്കുന്നുണ്ടോ എന്ന കാര്യം ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് ഉറപ്പുവരുത്തണം. 20 ല്‍ കൂടുതല്‍ അന്തേവാസികളുളള സ്ഥാപനങ്ങള്‍ സ്ഥാപനത്തിന്റെ ലെറ്റര്‍പാഡില്‍ പേരും ഓരോരുത്തരുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സത്യവാങ്മൂലവും സഹിതമാണ് താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷിക്കേണ്ടത്.
ഇവര്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിന് എന്‍എഫ്എസ്എ ഗോഡൗണുകളെ സമീപിക്കണം. സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അംഗങ്ങളുടെ ആധാര്‍ പരിശോധിച്ച് ഒരിടത്തും റേഷന്‍ കാര്‍ഡില്ല എന്ന് ഉറപ്പു വരുത്തിയാണ് ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം അരി സൗജന്യമായി വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: