കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജ്വല്ലറിയില്‍ റെയ്ഡ്. അരക്കിണറിലെ ഹെസ്സ ജ്വല്ലറിയിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം റെയ്ഡ് നടത്തുന്നത്.
ജ്വല്ലറിയിലെ രേഖകള്‍ പരിശോധിച്ചശേഷം അനധികൃതമാണെന്ന് കണ്ടെത്തിയ മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ജ്വല്ലറി ഉടമകള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും കസ്റ്റംസ് സംഘം പരിശോധന തുടരുകയാണ്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘമാണ് റെയ്ഡ് നടത്തുന്നത്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിലും കസ്റ്റംസ് തെരച്ചില്‍ നടത്തി. ഒന്നര വര്‍ഷമായി ഫൈസല്‍ ഇവിടേക്ക് വന്നിട്ട്. ആദ്യം വീട് പൂട്ടി സീല്‍ വെക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കല്‍ താക്കോല്‍ ഉണ്ടെന്ന് മനസ്സിലാക്കി വീട് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കസ്റ്റംസ് സംഘം കയ്പമംഗലം മൂന്ന് പീടികയിലുള്ള വീട്ടിലെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. ഒന്നര വര്‍ഷമായി ഫൈസല്‍ ഫരീദ് ഇവിടേക്ക് വന്നിട്ടില്ല. ഇയാളുടെ മാതാപിതാക്കള്‍ ഇവിടെ താമസിച്ചിരുന്നെങ്കിലും ഒന്നര മാസം മുന്‍പ് ഫൈസലിന്റെ പിതാവ് കൊറോണ ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് മാതാവ് ഈ വീട്ടില്‍ നിന്നും താമസം മാറി. ഫൈസലിനെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കളോട് അന്വേഷണ സംഘം ചോദിച്ചെങ്കിലും നാടുമായി ബന്ധമില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: