തിരുവനന്തപുരം : കാണാതായ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ കൈയിലെ ഞരമ്പ് മുറിച്ച നിലയില്‍. എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് സമീപത്തെ കാടുള്ള പറമ്പില്‍ നിന്നാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. അവശനിലയിലായ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബൈക്കില്‍ പോയ നാട്ടുകാരനാണ് റോഡരികില്‍നിന്നു ജയഘോഷിനെ കണ്ടെത്തിയത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും തനിക്കു സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ജയഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയ്‌ഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പോലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്‌ഘോഷ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയ്‌ഘോഷിന് ഉണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയ്‌ഘോഷ് പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് കാണിച്ച് ജയഘോഷിന്റെ ഭാര്യ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. നയതന്ത്രപാര്‍സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്റെ തെളിവുമുണ്ട്. ജഘോഷിനെ ചോദ്യം ചെയ്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
എന്നാല്‍ തനിക്ക് ഭീഷണിയുണ്ടെന്നും ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും ജയഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞിരുന്നു. വ്യാഴാഴ്ച ഗണ്‍മാന്റെ തോക്ക് തിരിച്ചു വാങ്ങിയിരുന്നു. തുടര്‍ന്ന് ഭാര്യയും മക്കളുമൊത്ത് ഇന്നലെ കുടുംബവീട്ടിലെത്തുകയായിരുന്നു.
അതിനുശേഷം ഒരു ഫോണ്‍കോള്‍ വന്നയുടന്‍ ജയഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭര്‍ത്താവ് പറഞ്ഞത്. അതേസമയം ബൈക്കിലെത്തിയ ചിലര്‍ നാലു ദിവസം മുമ്പ് ജയഘോഷിനെ ഭീഷണിപ്പെടുത്തിയതായും സഹോദരീ ഭര്‍ത്താന് ആരോപിച്ചു. ബൈക്ക് വിലങ്ങനെ നിര്‍ത്തി എത്രനാള്‍ വീട്ടിലിരിക്കും, വെളിയിലിറങ്ങ് കാണിച്ചു തരാമെന്നും രണ്ടു പേര്‍ ഭീഷണിപ്പെടുത്തി. ബൈക്കിന്റെ നമ്പര്‍ പ്‌ളേറ്റ് മടക്കി വച്ച നിലയിലായിരുന്നും അയാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: