കട്ടപ്പന: കുന്തളംപാറയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കുരിശുപള്ളി കുന്തളംപാറ, പ്രിയദര്‍ശിനി എസ്.സി കോളനി, കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണി (65)യാണ് കൊല്ലപ്പെട്ടത്.
കൊലനടത്തിയതെന്ന് സംശയിക്കുന്ന യുവാവ് ഒരുമാസമായി ഒളിവിലാണ്. കൊലനടത്തിയ ശേഷം ഇയാള്‍ നാടുവിട്ടെന്നാണ് സൂചന. അതേസമയം ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. അമ്മിണി കൊല്ലപ്പെട്ടത് ബലപ്രയോഗത്തിനിടെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തില്‍ കഴുത്തിനു പിന്‍ഭാഗത്ത് മുറിവ് കണ്ടെത്തിയിട്ടുണ്ട്. വെട്ടേറ്റതിനു സമാനമായിട്ടാണ് പാടുകള്‍. വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ ബലപ്രയോഗത്തിനിടെയാണ് കൊല നടന്നതെന്നാണ് പോലീസ് നിഗമനം. ആന്തരിക പരിശോധന റിപ്പോര്‍ട്ട് കിട്ടുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ചൊവ്വാഴ്ചയാണ് അമ്മിണിയുടെ മൃതദേഹം വീടിന് സമീപം കണ്ടെത്തിയത്.
കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍, വണ്ടന്മേട് സി.ഐ. നവാസ്, കട്ടപ്പന എസ്ഐ സന്തോഷ് സജീവ്, ഷംസുദീന്‍, ബിനോയി, ഉദ്യോഗസ്ഥരായ ബിജുമോന്, ബിപിന്‍ ദിവാകരന്, റെജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: