തൃശൂര്‍, കൊച്ചി: സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണം കൂടി. തൃശൂര്‍, കൊച്ചി ജില്ലകളിലാണ് മരണം. തൃശൂരില്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് മരിച്ചത്. 42 വയസ്സുണ്ട്. ശ്വസ തടസത്തെ തുടര്‍ന്നാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആര് പരിശോധനയിലും കൊവിഡ് പൊസിറ്റീവ് ആണെന്നാണ് മനസിലായത്.
ഷിജുവിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളതായി വ്യക്തമല്ല. അതുകൊണ്ട് തന്നെ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭാ ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. എതിര്‍പ്പുമായി നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
കൊച്ചയില്‍ മരിച്ചത് വൈപ്പിന്‍ കുഴുപ്പിള്ളിഎസ്ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ഗ്ലെയര്‍ (73) ആണ് പനിയെ തുടര്‍ന്നു പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് മരിച്ചത്. മരണത്തിനു ശേഷം സ്രവം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാഞ്ഞൂര്‍ എടക്കാട്ട് സ്വദേശിനിയാണ്. ഉറവിടം കണ്ടെത്തിയിട്ടില്ല. വൈപ്പിന്‍ ഭാഗത്ത് വ്യാപകമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.പ്രമേഹത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്ന സിസ്റ്റര്‍ ഗ്ലെയര്‍ പുറത്തേക്ക് അധികമൊന്നും പോകുന്ന പതിവില്ല. മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ കോണ്‍വന്റിലെ സിസ്റ്റര്‍മാരും ജീവനക്കാരുമുള്‍പ്പെടെ 17 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. സിസ്റ്ററെ ചികിത്സിച്ച ഡോക്റ്റര്‍മാരും നഴ്സുമാരും ക്വാറന്റൈനിലാണ്. കൊവിഡിനെ തുടര്‍ന്ന് ഇതുവരെ നാലു പേരാണ് എറണാകുളം ജില്ലയില്‍ മരിച്ചത്. ചെല്ലാനം, ആലുവ പ്രദേശങ്ങളില്‍ രോഗം പടരുന്നതിനെ തുടര്‍ന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: