തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ സ്ഥിതി ആശങ്കാജനകമായി തുടടരുകയാണ്. ഇതിനിടെ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനം താത്കാലികമായി പൂട്ടി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കൊവിഡ് വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീന് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഭക്ഷണമുള്‍പ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇന്നലെ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത 339 കേസുകളില്‍ 301ഉ കേസുകളും സമ്പര്‍ക്ക വ്യാപനത്തിലൂടെയായിരുന്നു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരടക്കം 30 പേര് ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. കൂടുതല്‍ പേരുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. തീരദേശ മേഖലയായ പൂന്തുറയ്ക്ക് പുറമെ പാറശാല, അഞ്ചുതെങ്ങ്, പൂവച്ചല്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം ആശങ്ക ഉയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: