ഇസ്ലാമബാദ് : പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന് തെഹ്രീക് ഇ താലിബാന് നേതാവിനെ ഐക്യാരാഷ്ട്ര സംഘടന ഭീകരനായി പ്രഖ്യാപിച്ചു. മുഫ്തി നൂര്‍ വാലി മെഹ്സൂദിനെയാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്റെ പ്രതിച്ഛായയ്ക്ക് വലിയ രീതിയില്‍ തിരിച്ചടിയായിട്ടുണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനം.
അല്ഖ്വയ്ദുമായി ചേര്‍ന്ന് ആഗോള തലത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ നടപടി സ്വീകരിച്ചത്. അല്‍ഖ്വയ്ദയ്ക്ക് വേണ്ടി സാമ്പത്തിരക സഹായങ്ങള്‍ എത്തിച്ചു നല്‍കുക. ഇതിനായി പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങി ഭീകരാക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ നടപടി ക്രമങ്ങള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മുഫ്തി നൂര്‍ വാലി മെഹ്സൂദ് ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഗൂഢാലോചന ചെയ്യുകയും ഭീകര പരിശീലനകേന്ദ്രങ്ങള്‍ നടത്തുകയും ചെയ്യുന്നതിന് വ്യക്തമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് യുഎസും ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന ഭീകരാക്രമണങ്ങള്‍ക്ക് കാരണവും മെഹ്സൂദ് ആണെന്നാണ് യുഎസിന്റെ ആരോപണം. 2019 സെപ്തംബറില്‍ യുഎസ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതാണ്.
നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഈ ഭീകരസംഘടന നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് അമേരിക്കയുടെ വാദം. നൂര്‍ വാലി എന്ന പേരിലും മുഫ്തി നൂര്‍ വാലി മെഹ്സൂദ് എന്ന ഭീകരവാദി അറിയപ്പെടുന്നുണ്ട്. 2018ലാണ് മെഹ്സൂദ് പാക്കിസ്ഥാന് താലിബാന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്. അതേസമയം യുഎന്നിന്റെ തീരുമാനത്തെ യുഎസും പിന്തുണച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: