ന്യൂഡല്‍ഹി: രാജ്യത്ത് വരും ദിവസങ്ങളില്‍ കൊറോണ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. പ്രതിദിനം 10 ലക്ഷം ടെസ്റ്റുകള്‍ നടത്താനുള്ള സജീകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദേഹം പറഞ്ഞു. ദല്‍ഹിയില്‍ എയിംസിന്റെ രാജ്കുമാരി അമൃത് കൗര്‍ ഒപിഡി ബ്ലോക്ക് ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദേഹം.
കൊറോണ പരിശോധാ ലാബുകളുടെ എണ്ണം 1234 ആയി ഉയര്‍ത്തിയിട്ടുണ്ട്. 12 ആഴ്ചയ്ക്കകം രാജ്യത്ത് പ്രതിദിനം 10 ലക്ഷം ടെസ്റ്റുകള്‍ നടത്തുന്ന തരത്തില്‍ സംവിധാനങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയെ നേരിടാനുള്ള പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിജയം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,783 പേക്ക് കോവിഡ് ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,12,814 ആയി. സുഖം പ്രാപിച്ച രോഗികളും സജീവമായ കേസുകളും തമ്മിലുള്ള അന്തരം2,81,668 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: