ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ നേതൃത്വത്തില്‍ ഫൊക്കാനയുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ഒരു കുടുംബസംഗമം ‘ ഇമ്മിണി ബല്യ ഒരു കാര്യം ‘ എന്ന ഒരു പരിപാടിയായി ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 7 .30 ന് നടത്തുന്നതായി പ്രസിഡന്റ് മാധവന് ബി നായര്‍ അറിയിച്ചു.
ഫോക്കാനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു സംഗമവും അവരുടെ മനസിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക എന്നതാണ് ഉദ്ദേശ്യം. ആദ്യ 2 മിനുട്ട് എല്ലാരും ‘ ഇമ്മിണി ബല്യ ഒരു കാര്യം ‘ പറയണം . അതു ലോക കാര്യം ആവാം കുടുംബകാര്യം ആവാം , മനസിന് സന്തോഷം ഉള്ള എന്തുമാകാം . ഇത് പരസ്പരം പരിചയപ്പെടുത്താനും കൂടിയ ഒരു വേദിയാണ്.
അതു കഴിഞ്ഞാല്‍ പാട്ടോ , വാദ്യ ഉപകരണങ്ങളോ ,മറ്റുള്ളവരെ അനുകരിക്കുന്നതോ അങ്ങനെ അവരവര്‍ക്കുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു വേദിയാണ് . നമ്മള് അറിയാത്ത പല കഴിവുകളും നമുക്ക് ചുറ്റുമുള്ളവരില്‍ കാണും , അത് പലപ്പോഴും പ്രകടിപ്പിക്കാന്‍ ഒരു വേദി കിട്ടാറില്ല എന്നതാണ് സത്യം .നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവ് പുറത്തുകൊണ്ടുവരാനുള്ള അവസരം കൂടിയാണ് ആണ് ‘ ഫൊക്കാനയിലെ ഇമ്മിണി ബല്യ മീറ്റിംഗ് ‘ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .
ഫൊക്കാനയിലെ ഇമ്മിണി ബല്യ മീറ്റിംങ്ങില്‍ എല്ലാ ഫൊക്കാന പ്രവര്‍ത്തകരും അംഗ സംഘടനയുടെ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് പ്രസിഡന്റ് മാധവന് ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷര്‍ സജിമോന്‍ ആന്റണി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: