കാസര്‍കോട്: ജില്ലയുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നും ജില്ലാ കളക്ടര്‍ ഡോ ഡി.സജിത്ബാബു അറിയിച്ചു.
കളക്ടറേറ്റില്‍ ചേര്‍ന്ന കോറോണ കോര്‍ കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കാസര്‍കോട് ജില്ലയില്‍ വെന്റിലേറ്ററുകളുടെ എണ്ണം കുറവാണ്. ഗുരുതരമാകുന്നതോടെ കോവിസ് രോഗികള്‍ ശ്വാസതടസ്സം വന്ന് മരണപ്പെടാവുന്ന സ്ഥിതി വിശേഷമാണ് ലോകത്താകെയുള്ളത്.
വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗമുക്തി നിരക്ക് വളരെ കുറവാണ്. അതീവ ജാഗ്രത ആവശ്യമായ സമയമാണിത്. ഏത് പ്രായത്തിലുള്ള ആളുകളെയും രോഗം ബാധിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഒരു കാരണവശാലും ആളുകള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. മാസ്ക് ധരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: