കട്ടപ്പന : സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ട്രഷറിയിലേക്കു മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഒബിസി മോര്‍ച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് പി. പ്രബീഷിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ സമരം ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ. എസ്. അജി ഉദ്ഘാടനം ചെയ്തു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ശ്രീനഗരി രാജന് മുഖ്യ പ്രഭാഷണം നടത്തി. ഒബിസി മോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി കെ. കെ. സുരേന്ദ്രന്, ബിജെപി മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ ഷാജി നെല്ലിപ്പറമ്പില്‍, കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ.എന്‍.പ്രകാശ്, ഒബിസി മോര്‍ച്ചാ നേതാക്കളായ അശോകന് മാന്ചിറക്കല്, അനൂപ് വള്ളക്കടവ്, രാജേന്ദ്രന് പൂപ്പാറ, മദനന്, പുറപ്പുഴ മനീഷ്, കെ. കെ.ഷാജി, രാജീവ് ഇരട്ടയാര്‍, കൃഷ്ണന്‍കുട്ടി വട്ടമല, സുരേഷ് മീനത്തേരിയില്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: