ന്യൂദല്‍ഹി: സെപ്തംബര്‍ മാസത്തിലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവച്ചേക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലാണിത്. മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ടി 20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനാല്‍ ഇംഗ്ലണ്ടിന് ഇന്ത്യയിലേക്ക് യാത്രചെയ്യാനാകില്ലെന്ന് ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഭാരവാഹി പറഞ്ഞു. പരമ്പര മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ ഉണ്ടായേക്കും. ആഗസ്തില്‍ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ് എ ടീമിന്റെ ഇന്ത്യന്‍ പര്യടനവും മാറ്റിവച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: