ലണ്ടന്‍: സംഗിത പ്രതിഭ ജാവദ് അക്തറെ ആദരിക്കാനുള്ള സൗത്താംപ്ടണ്‍ സര്‍വകലാശാലയുടെ പരിപാടിയില്‍ മലയാളിയുടെ ഗാനാലാപനം. ഗായകനും സംഗീത സംവിധായകനുമായ സച്ചിന് ശങ്കര്‍ ആണ് സര്‍വകലാശാലയുടെ ഇന്ത്യാ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ആദരണസഭയില്‍ ഗാനാര്‍ച്ചന നടത്തുക.
ജാവദ് അക്തര്‍ ,ഭാര്യയും നടിയുമായ ഷബാന ആസ്മി എന്നിവരുമായുള്ള സംവാദങ്ങള്‍ക്കു ശേഷമായിരിക്കും സച്ചിന് പാടുക.വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 3.30 നാണ് പരിപാടി
മന്നത്ത് പത്മനാഭന്റെ ചെറുമകനായ സച്ചിന്,ലണ്ടനിലെ മിഡില്‍ സെക്സ് സര്‍വകലാശാലയുടെ സംഗീതത്തിലെ ബിരുദകോഴ്സ് പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയാണ്.കിങ്സ്റ്റണ്‍ യൂണിവേഴ്സിറ്റ് ലണ്ടനില്‍ ടെലിവിഷന്‍-ചലച്ചിത്ര സംഗീതത്തില്‍ ബിരുദം നേടി.ചെന്നൈയില്‍ എ ആര് റഹ്മാന് ആരംഭിച്ച കെ എം കണ്‍സര്‍വേറ്ററിയിലായിരുന്നു സച്ചിന്റെ രണ്ടു വര്‍ഷത്തെ പഠനം.നിഷ് ബാന്‍ഡ് എന്ന സംഗീത ബാന്‍ഡിന്റെ സ്ഥാപാകന്‍ കൂടിയാണ്.അച്ഛന് ഡോ പി ബാലശങ്കര്‍,അമ്മ അഡ്വ് സരളാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: