തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഉപദേശം നല്കാന് പുതിയൊരു ഉപദേഷ്ടാവിനെക്കൂടി നിയമിച്ച് സര്‍ക്കാര്‍. മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെയാണ് മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. മേയ് 31നാണ് രാജീവ് സദാനന്ദന് ആരോഗ്യ സെക്രട്ടറി പദത്തില്‍ നിന്ന് വിരമിച്ചത്. രാജീവ് സദാനന്ദന് എത്തുന്നതോടുകൂടി മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേശകരുടെ എണ്ണം ആറാകും.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായിട്ടാണ് പുതിയ നിയമനമെന്നാണ് ലഭിക്കുന്ന വിശദീകരണം. ആരോഗ്യ സെക്രട്ടറിയുമായി സഹകരിച്ചായിക്കും പ്രവര്‍ത്തനം. പുതിയ ഉപദേശകന് ടൂറിസം വകുപ്പില്‍ നിന്നും വാഹനം വിട്ടുനല്‍കും. ശമ്പളം ഉണ്ടാകില്ല. മൂന്നുമാസത്തേയ്ക്കാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: