ഉദുമ: ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ഉദുമ പഞ്ചായത്ത് കോട്ടിക്കുളത്ത് വാടക വീട്ടില്‍ താമസിക്കുന്ന മത്സ്യതൊഴിലാളിയായ നിഷാന്തിനെയും ശാലിനിയുടേയും മൂന്നു മക്കളില്‍ നന്ദികേശന്റ പഠനത്തിനായി വീട്ടില്‍ ടിവിയും കേബിള്‍ കണക്ഷനും നല്കി ദേശീയ അധ്യാപക പരിഷത്ത് ജില്ലാ കമ്മറ്റി മാതൃകയായി.
കണ്ണിന്റെ കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന മിടുക്കനായ വിദ്യാര്‍ത്ഥിയായ നന്ദികേശിന്റെ ദുരിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നു. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം നന്ദികേശിന് കഷ്ടപ്പാടിന്റെ ദിനങ്ങളാണ്. വീട്ടില്‍ സ്വന്തമായി ടി.വി ഇല്ലാത്തതുകൊണ്ട് അയലത്തെ വീട്ടില്‍ പോയാണ് ക്ലാസ്സ് കേള്‍ക്കുന്നത്. ബേക്കല്‍ ഗവ:ഹയര്‍ സെക്കണ്ടറിയിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്. ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട എന്‍ടിയു പ്രവര്‍ത്തകര്‍ ഈ കുട്ടിയെ സഹായിക്കാനുള്ള ദൗത്യമേറ്റെടുത്തു.
വെടിക്കുന്ന് ആലക്കുഴിയില്‍ താമസിക്കുന്ന പ്രവാസിയായ ഡി. ശശിധരന് പഠന സൗകര്യത്തിന് ടിവി നല്കി സഹായിക്കാന്‍ മുന്നോട്ടുവന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, എന്‍ടിയു ഉത്തരമേഖലാ സെക്രട്ടറി കെ.പ്രഭാകരന് നായര്‍, സംസ്ഥാന സമിതി അംഗം കെ.രാജീവന്, ജില്ലാഅധ്യക്ഷന്‍ പി.രാധാകൃഷ്ണ നായ്ക്, സെക്രട്ടറി അജിത്കുമാര്‍ പി.വി.ഉദയകുമാര്‍, രജനീ കുമാരി, ജയപ്രകാശ്, വിനായക് പ്രസാദ് എന്നിവര്‍ വീട്ടിലെത്തി നന്ദികേശന് ടിവിയും മറ്റും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: