കാഞ്ഞങ്ങാട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി ഇന്നലെ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസിന്റെ അതിക്രമം.
മാര്‍ച്ചിനിടയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖിനെ പോലീസ് വളഞ്ഞിട്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ലാത്തിയുടെ അടിയില്‍ വൈശാഖിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ ഉച്ചക്ക് 12 മണിയോടെ കോട്ടച്ചേരി കുന്നുമ്മലില്‍ നിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായി പുതിയകോട്ട മിനി സിവില്‍ സ്റ്റേഷനിലേക്ക് എത്തിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് സിഐ ഷൈന്‍, നീലേശ്വരം സിഐ പി.ആര്.മനോജ്, ഹോസ്ദുര്‍ഗ് എസ്ഐമാരായ പി.കെ.വിനോദ് കുമാര്‍, കെ.രാജിവന്, കെ.അജിത, ബേക്കല്‍ എസ്ഐ. പി.അജിത്ത് കുമാര്‍, നീലേശ്വരം എസ്ഐ കെ.പി.സതിഷ്, തുടങ്ങി നൂറോളം പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: