തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തില്‍ തീവ്രവാദ സംഘടനയായ തമിഴ്നാട് നാഷണല്‍ ലീഗിനും പങ്ക്. കളിയിക്കാവിളയിലെ പോലീസുകാരന്റെ കൊലപാതകത്തിനു പിന്നില്‍ ഈ സംഘടന ആയിരുന്നു. എസ്ഐ വില്‍സനെ വധിക്കാന്‍ ഇസ്ലാമിക ഭീകരര്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചായിരുന്നു. എസ്ഐ യെ വെടിവെച്ചശേഷം തിരുവിതാംകോട് സ്വദേശികളായ അബ്ദുള്‍ സമീം, തൗഫിക്ക് എന്നിവര്‍ വിതുരയിലാണ് ഒളിവില്‍ കഴിഞ്ഞത്. തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആയുധപരിശീലനം നടത്തിയതിന് കരമന പോലീസ് അറസറ്റ് ചെയ്തിരുന്ന ആളാണ് ഇതില്‍ ഒരാള്‍.
സംഘടനയില്‍പെട്ടവര്‍ പേരൂര്‍ക്കടയില്‍ ലോ അക്കാദമിക്ക് സമീപമുള്ള ഫ്ളാറ്റില്‍ ഇടയ്ക്കിടെ വന്ന് താമസിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ സന്ദീപ്, സരിത്ത് എന്നിവരും ഇവിടെ പലപ്രാവശ്യം എത്തിയിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ തീവ്രവാദ സംഘടനയക്ക് അടുത്ത ബന്ധമുള്ളതിന് ശകക്തി പകരുന്നതാണിത്. മാസം കണക്കില്‍ വാടകയ്ക്ക് നല്കുന്ന അപ്പാര്‍ട്ട്മെന്റ്് ഫ്ളാറ്റിന്റെ മേല്‍നോട്ടം പ്രാദേശിക സിപിഎം നേതാവിനാണ്. അഭിഭാഷക കുടുംബത്തിലെ പ്രമുഖനും ഇവിടെ എത്താറുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: