തൃശൂര്‍: ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ച 42 പേരില്‍ 32 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ. കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവര്‍ത്തകയുമായുളള സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് രോഗം ബാധിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധവുമായുണ്ടായ സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുന്നംകുളം സ്വദേശികളായ 7 വയസുകാരന്, 2 വയസുകാരി, 8 വയസുകാരന്, 6 വയസുകാരന് എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇതരസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ മലയാളിയുടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശി (51), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെമ്മണ്ണൂര്‍ സ്വദേശി (37), കടങ്ങോട് സ്വദേശി (34), കൈനൂരിലെ ബിഎസ്എഫ് ജവാന് (31), ഉറവിടം അറിയാത്ത സമ്പര്‍ക്കത്തിലൂടെ വെസ്റ്റ് കൊരട്ടി പളളി വികാരി (52) എന്നിങ്ങനെ 32 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് ജില്ലയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. അതിനിടെ കുന്നംകുളത്തും മുരിയാടും പുതിയ കണ്ടെയ്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12-ാം ഡിവിഷന്, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ എസ.് ഷാനവാസ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 10, 11, 25 ഡിവിഷനുകള്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ്, പുത്തന്‍ച്ചിറയിലെ 06, 07 വാര്‍ഡുകള്‍, അന്നമനടയിലെ 17, 07, 08 വാര്‍ഡുകള്‍, അരിമ്പൂരിലെ 5-ാം വാര്‍ഡ്, അതിരപ്പിളളിയിലെ നാലാം വാര്‍ഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം ഡിവിഷന് എന്നിവ കണ്ടെയമെന്റ്സോണുകളായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: