കൊല്ലം: സ്വര്‍ണക്കടത്തിന്റെ കണ്ണികള്‍ തേടി അന്വേഷണം കൊല്ലത്തേക്കും വ്യാപിക്കുന്നു. ജില്ലയിലെ ഒരു പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സംസ്ഥാന സ്പെഷ്യല്‍ബ്രാഞ്ച് ശേഖരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശാനുസരണമാണിത്. ഇവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ നമ്പരുകളെ കുറിച്ചാണ് പ്രധാനമായും കഴിഞ്ഞദിവസം അന്വേഷണം നടന്നത്. ഇവര്‍ നടത്തിയ വിദേശയാത്രകളെപ്പറ്റിയും അന്വേഷണം നടക്കുന്നതായാണ് സൂചന.
തിരുവനന്തപുരം കേന്ദ്രമാക്കി ഈയിടെ ഇവര്‍ക്കുണ്ടായ ബന്ധങ്ങളും നിരീക്ഷണത്തിലാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന ഇവര്‍ക്ക് മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ളവര്‍ സുഹൃത്തുക്കളാണ്. അതേസമയം കസ്റ്റംസ് സ്വര്‍ണ്ണം കണ്ടെത്തിയ ദിവസം തിരുവനന്തപുരത്ത് നിന്ന് അര്‍ദ്ധരാത്രിയില്‍ കൊല്ലത്ത് എത്തിയ ഒരു ആംബുലന്‍സിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനം ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് സംശയിക്കുന്ന പ്രദേശത്താണ് ആംബുലന്‍സ് അര്ദ്ധരാത്രിയിലെത്തിയത്.
ജില്ലയില്‍ നേരത്തെ ഉണ്ടായിട്ടുള്ള തീവ്രവാദ കേസുകള്‍ സംബന്ധിച്ച ചര്‍ച്ചകളും ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരാനാണ് സാധ്യത. അന്താരാഷ്ട്ര ബന്ധമുള്ള ഭീകരസംഘടനകളുടെ സാന്നിധ്യം ജില്ലയിലുെണ്ടന്നത് ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: