Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊവിഡ് 19; ജില്ലയില്‍ അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്സെന്ററുകള്‍ സജ്ജമായി

നേരിയ രോഗലക്ഷണം പ്രകടമാക്കുന്ന കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന കൊവിഡ് രോഗികള്‍, രോഗലക്ഷണം ഇല്ലാതെ പോസിറ്റീവായ രോഗികള്‍ എന്നിവരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 14, 2020, 11:06 pm IST
in Kannur

കണ്ണൂർ: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമായി. 800 ഓളം പേരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 

പരിയാരം ആയുര്‍വേദ കോളേജ്, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഹോസ്റ്റല്‍, പാലയാട് ഡയറ്റ് ഹോസ്റ്റല്‍, അഞ്ചരക്കണ്ടി എംഐടി എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയ എന്നിവയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി സജ്ജമാക്കിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജുമായി ചേര്‍ന്നാണ് പരിയാരം ആയുര്‍വേദ കോളേജിലെ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 140 പേരെ ചികിത്സിക്കാനുള്ള സംവിധാനമുണ്ട്. അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഞ്ചരക്കണ്ടി എഞ്ചിനീയറിംഗ് കോളേജില്‍ 300 പേരെ ചികിത്സിക്കാനാകും. ഡയറ്റ് ഹോസ്റ്റല്‍ തലശ്ശേരി ജനറല്‍ ആശുപത്രിയുമായും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ജില്ലാ ആശുപത്രിയുമായും കേന്ദ്രീയ വിദ്യാലയ ആര്‍മി ഹോസ്പിറ്റലുമായും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കു പുറമെ, പരിയാരം ഐആര്‍സി ധ്യാനകേന്ദ്രം, തലശ്ശേരി എന്‍ടിടിഎഫ് ഹോസ്റ്റല്‍ എന്നിവ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം, മട്ടന്നൂര്‍ പിആര്‍ എന്‍എസ്എസ് കോളേജ് ഹോസ്റ്റല്‍ എന്നിവ ഏറ്റെടുക്കുന്നതും പരിഗണനയിലാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ജില്ലയില്‍ തിരികെ എത്തുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിലവിലെ ആശുപത്രികള്‍ക്ക് പുറമെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തയ്യാറാക്കിയത്. ജില്ലാ ആശുപത്രി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സേവനം അനുഷ്ഠിക്കുന്നത്. നാല് ഡോക്ടര്‍മാര്‍, ആറ് സ്റ്റാഫ് നഴ്‌സ്, ആറ് ട്രെയിനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി എന്നിവരുടെ സേവനം ഓരോ സെന്ററുകളിലും ലഭ്യമാക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോ- ഓപ്പറേഷന്‍ ലിമിറ്റഡില്‍ നിന്നുള്‍പ്പെടെയാണ് ഇവിടങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

നേരിയ രോഗലക്ഷണം പ്രകടമാക്കുന്ന കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന കൊവിഡ് രോഗികള്‍, രോഗലക്ഷണം ഇല്ലാതെ പോസിറ്റീവായ രോഗികള്‍ എന്നിവരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടിപ്പിക്കുന്നവരെ ആവശ്യമെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ രോഗലക്ഷണം കുറയുന്ന മുറയ്‌ക്ക് അവരെ ഫസ്റ്റ് ലൈന്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യും. നിലവില്‍ 31 പേരാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുള്ളത്.

അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റല്‍ എന്നിവയാണ് ജില്ലയിലെ പ്രധാന കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്.  ഇതിനു പുറമെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.