തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തില്‍ കണ്ണിയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ പ്രിയ മന്ത്രി കെ ടി ജലീല്‍ നിരവധി തവണ വിളിച്ചിരുന്നു എന്നത് ജന്മഭൂമി ഓണ്ലൈന്ന്റെ എക്ളൂസീവ് വാര്‍ത്ത ആയിരുന്നു. ‘ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കേരള സന്ദര്‍ശനം തുടങ്ങി സ്വപ്നാ സുരേഷ് പ്രധാന സംഘടകയായി നിറഞ്ഞു നിന്ന പലപരിപാടികളുടേയും പ്രധാന ആസൂത്രകന്‍ ജലീല്‍ ആയിരുന്നു. കേരള സഭ, കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന വികസന ഉച്ചകോടികള്‍ എന്നിവയുടെ സംഘാടനത്തിലും മന്ത്രിയും സ്വപ്നയും തോളോടു തോള് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്’. എന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.
https://www.janmabhumi.in/read/jaleel-call-swapana-moretimes/
ശനിയാഴ്ച രാവിലെ നല്കിയ വാര്‍ത്ത വലിയ തോതില്‍ വായിക്കപ്പെട്ടെങ്കിലും എതിരായി വ്യാപക പ്രചരണമാണ് നടന്നത്. വ്യാജവാര്‍ത്തയാണെന്നും തെളിവു നല്‍കണമെന്നും ഒക്കെ പറഞ്ഞ് നിരവധി വിളികള്‍. മറ്റു മാധ്യമങ്ങളൊന്നും വാര്‍ത്ത കൊടുക്കാതിരുന്നതിനാല്‍ സൈബര്‍ സഖാക്കള്‍ ജന്മഭൂമിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു.
മൂന്നു ദിവസം നിശബ്ദത പുലര്‍ത്തിയ മന്ത്രി ജലീല്‍ നാലാം പക്കം താന്‍ നിരവധി തവണ സ്വപ്നയെ വിളിച്ചതായി സമ്മതിച്ച് പത്ര സമ്മേളനം നടത്തി.’ നാലുവര്‍ഷമായി സ്വപ്നയെ അറിയാം. സ്വപ്ന ഓഫിസില്‍ വന്നിട്ടുണ്ട്. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നും പലവട്ടം വിളിച്ചിട്ടുണ്ടാകാം. അവസാനമായി വിളിച്ചത് റമസാന്‍ സമയത്ത് ഭക്ഷണകിറ്റ് വിതരണത്തിനാണ് ബന്ധപ്പെട്ടാണ്. സ്വപ്നയെ ബന്ധപ്പെടുത്തിയത് യുഎഇ കോണ്‍സല്‍ ജനറലാണ്. വിളിച്ചതൊന്നും അസമയത്തല്ല. പക്ഷേ ജന്മഭൂമി പറയും പോലെ 100 തവണ ഒന്നും വിളിച്ചിട്ടില്ല.’ എന്നായിരുന്നു ജലീലിന്റെ വിശദീകരണം.
‘എല്ലാ വര്‍ഷങ്ങളിലും റമസാന്‍ ദിനത്തോടനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് ഭക്ഷണ കിറ്റുകള്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കാറുണ്ട്. ഇത്തരം പരിപാടിയില്‍ താന്‍ തന്നെ രണ്ടു മൂന്നു പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇപ്രാവശ്യം ലോക്ഡൗണ്‍ ആയതിനാല്‍ അത് കൊടുക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ്, മേയ് 27ന് ഒരു സന്ദേശം തനിക്കു വരുന്നത്. ഭക്ഷണ കിറ്റ് കൈവശമുണ്ട്, എവിടെയെങ്കിലും കൊടുക്കണം എന്നു താല്പര്യമുണ്ടെങ്കില് അറിയിക്കണം എന്നതാണ് കോണ്‍സല്‍ ജനറലിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശം. കണ്‍സ്യൂമര്‍ഫെഡ് വഴി ഭക്ഷണ കിറ്റ് ക്രമീകരിക്കാമെന്ന് പറഞ്ഞതനുസരിച്ച്, സ്വപ്നയെ ബന്ധപ്പെടുമെന്ന് കോണ്‍സില്‍ നിന്നും സന്ദേശം ലഭിച്ചു. ആയിരത്തോളം ഭക്ഷണ കിറ്റ് കിട്ടുകയും എടപ്പാള്‍, തൃപ്രംകോട് പഞ്ചായത്തില്‍ വിതരണം ചെയ്യുകയുമായിരുന്നു. അതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും യുഎഇ കൗണ്‍സല്‍ ജനറലിന്റെ വിലാസത്തിലാണ് അയച്ചത്. യുഎഇ കോണ്‍സുലേറ്റാണ് പണം കണ്‍സ്യൂമര്‍ഫെഡിന് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട്, കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വപ്നയുമായി സംസാരിക്കുകയായിരുന്നു’ – ഇങ്ങനെ പോകുന്നു ജലീലിന്റെ വിശദീകരണം
ജൂണ്‍ 1 മുതല്‍ 28 വരെ സ്വപ്ന സുരേഷ് കെ ടി ജലീലിനെ ഒമ്പത് തവണ വിളിച്ചെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. റംസാന് കിറ്റ് വിതരണകാര്യം പറയാന്‍ ഒരു മന്ത്രി കോണ്‍സലേറ്റ് ജീവനക്കാരിയെ വിളിക്കുക, അതും നേരിട്ട് 9 തവണ, എന്നതില്‍ അസ്വാഭാവികതയില്ലെന്നും കെ ടി ജലീല്‍ പറയുന്നു. മെയ് 27-ന് കോണ്‍സുല്‍ ജനറല്‍ മെസ്സേജയച്ചതിന്റെ സ്ക്രീന്‍ഷോട്ടും കെ ടി ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കി.`
അതേസമയം, മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം നാസര്‍ നാസി മുത്തുമുട്ടത്ത്, ജൂണ്‍ 24, ജൂലൈ 5, 23 എന്നീ തീയതികളില്‍ കേസിലെ മറ്റൊരു പ്രതി സരിത്തുമായി സംസാരിച്ചതിനെക്കുറിച്ച് വ്യക്തമായ മറുപടി കെ ടി ജലീല്‍ നല്‍കുന്നില്ല. അക്കാര്യം തനിക്ക് അറിയില്ലെന്നും അന്വേഷിക്കട്ടെ എന്നും ജലീല്‍ പറഞ്ഞൊഴിഞ്ഞു. ഓഫീസില്‍ സരിത്ത് വന്നിരുന്നു എന്ന കാര്യം നാസര്‍ നാസി മുത്തുമുട്ടത്ത് സമ്മതിക്കുന്നുണ്ട്. സരിത്തും സ്വപ്നയും ഇതേ റംസാന് കിറ്റുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നാണ് നാസറും പറയുന്നത്.. സരിത്തിനെ താന്‍ അങ്ങോട്ട് വിളിച്ചതാണ്. സ്വപ്ന തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.1000 പാക്കറ്റ് ഭക്ഷണ പൊതിക്കു വേണ്ടിയായിരുന്നു മന്ത്രിയുടേയും സെക്രട്ടറിയുടേയും വിളികള്‍ എന്നത് മുഖ്യമന്ത്രിയും പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ച ജലീലിന് പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: