തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പിആര്‍ സരിത്തിന്റേയും സ്വപ്ന സുരേഷിന്റെ കോള്‍ ലിസ്റ്റ് പുറത്ത്. ഉന്നതവിദ്യാഭ്യാസ – പ്രവാസികാര്യമന്ത്രി കെ.ടി.ജലീലിനെ സ്വപ്ന സുരേഷ് നിരവധി തവണ വിളിച്ചിരുന്നത് കോള്‍ ലിസ്റ്റില്‍ വ്യക്തമാണ്. മന്ത്രി ജലീലിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നാസറും സ്വപ്നയെ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.
അതേസമയം, സ്വപ്നയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ ഒളിവില്‍ പോകുന്നതിനു തൊട്ടുമുന്‍പ് വരെ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം നഗരത്തില്‍ തന്നെയുണ്ടായിരുന്നുവെന്നാണ് കോള്‍ ലിസ്റ്റില്‍ വ്യക്തമാകുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി. ഈ സമയത്ത് സെക്രട്ടറിയേറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷന്‍ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്ലാറ്റില്‍ നിന്നാണ് സ്വപ്ന ഒളിവില്‍ പോയതെന്ന ആരോപണത്തെ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശക്തിപ്പെടുത്തുന്നു.
കേസില്‍ അറസ്റ്റിലായ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മില്‍ നിരന്തരം സംസാരിച്ചതായും കോള്‍ ലിസ്റ്റില്‍ വ്യക്തമാണ്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്ന് വരെ സ്വപ്ന സുരേഷും, പിആര്‍ സരിത്തും ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
അതേസമയം യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ സ്വപ്ന സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി കെടി ജലീലിന്റെ വാദം. റംസാന് കാലത്ത് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും തീരപ്രദേശത്തേയും മറ്റും നിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇക്കുറി കൊവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങി. താനും യുഎഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചെന്നും തുടര്‍ന്ന് അദ്ദേഹം നിര്‍ദേശിച്ച പ്രകാരം സ്വപ്നയെ താന്‍ ബന്ധപ്പെടുകയായിരുന്നെന്നാണ് വാദം.
https://www.janmabhumi.in/read/jaleel-call-swapana-moretimes/
പ്രതികരിക്കാൻ ഇവിടെ എഴുതുക: