തൃശൂര്‍: ചാലക്കുടി വെസ്റ്റ് കൊരട്ടിയില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അന്നമനട പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകള്‍ കണ്ടെയ്ന്റ്മെന്റ് സോണുകളായി ജില്ല കളക്ടര്‍ പ്രഖ്യാപ്പിച്ചു. ഇതേ തുടര്‍ന്ന് കൊരട്ടി പോലീസിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
അനാവശ്യമായി ജനങ്ങള്‍ കൂട്ടം കൂടുന്നതും ആവശ്യമില്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് കൊരട്ടി എസ്. എച്ച്. ഒ. ബി. കെ. അരുണ്‍ പറഞ്ഞു. വാപറമ്പ്, ജ്ഞാനോദയം വായന ശാല, കരിക്കട്ടക്കുന്ന്, വാളൂര്‍ നടവരമ്പ് റോഡില്‍ കുട്ടന്‍കുളം ജംഗ്ഷന്, മാമ്പ്ര റോഡ്, വെസ്റ്റ് കൊരട്ടി, ചുര പുറത്ത് കുന്ന് തുടങ്ങിയ പ്രധാന വഴികളിലൂടെയുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: