തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച അയ്യന്തോള്‍ പഞ്ചിക്കല്‍ പിനാക്കിള്‍ ഫ്ളാറ്റ് കൊലപാതക കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ കൃഷ്ണപ്രസാദ്, റഷീദ്, ശാശ്വതി എന്നിവരെയാണ് ജീവപര്യന്തം തടവിന് ജഡ്ജി കെ.ആര് മധുകുമാര്‍ ശിക്ഷിച്ചത്.
നാലാം പ്രതി രതീഷിനെ ഒന്നര വര്‍ഷത്തെ തടവിനും എട്ടാം പ്രതി സുജീഷിനെ ഒരു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന് സതീശനെ (32) ഫ്ളാറ്റില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് വിധി. പ്രതികളില്‍ കൃഷ്ണപ്രസാദ് നഷ്ടപരിഹാരമായി 25,000 രൂപയും റഷീദ് 6 ലക്ഷം രൂപയും ശാശ്വതി 3 ലക്ഷം രൂപയും കൊല്ലപ്പെട്ട സതീശന്റെ ബന്ധുക്കള്‍ക്ക് നല്‍കണം.
കേസിലെ രണ്ടാം പ്രതി പുതുക്കാട് സ്വദേശി റഷീദ് ബ്ളോക്ക് കോണ്‍ഗ്രസ് നേതാവാണ്. നഷ്ടപരിഹാര തുക മൂന്ന് മാസത്തിനുള്ളില്‍ പ്രതികള്‍ നല്‍കിയില്ലെങ്കില്‍ റിക്കവറി നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2016 മാര്‍ച്ച് മൂന്നിനായിരുന്നു കൊലപാതകം. റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാനായി റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ കൊലപ്പെടുത്തുകയായിരുന്നു.
സതീശനെ വെള്ളവും ഭക്ഷണവും നല്‍കാതെ ബാത്ത്റൂമില്‍ രണ്ടു ദിവസം പൂട്ടിയിട്ടു. പിന്നീട് റഷീദിന്റെ നിര്‍ദ്ദേശപ്രകാരം ശാശ്വതിയും കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശനെ ബാത്ത്റൂമില്‍ നിന്ന് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സതീശന് മരിച്ചെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. കൊലപാതകത്തിനു ശേഷം ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയയെന്നതാണ് നാലാം പ്രതി രതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവര്‍ക്കെതിരെയുള്ള കുറ്റം. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വിനു വര്‍ഗീസ്, കാച്ചപ്പിള്ളി, അഭിഭാഷകരായ സജി ഫ്രാന്‍സിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: