തൃശൂര്‍: കൊറോണ ജോലി കളഞ്ഞപ്പോള്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ജോലി ചെയ്തിരുന്ന യുവദമ്പതികള്‍ കൂണ്‍ കൃഷിയില്‍ ജീവിതം കരുപ്പിടിപ്പിച്ചു.എറണാകുളത്തെ കമ്പനിയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ജോലി ചെയ്ത് വരികയായിരുന്ന പഴയന്നൂര്‍ വടക്കേത്തറ വെള്ളിയോട്ടില്‍ ജയനും ഭാര്യ നീതുവും ജോലി നഷ്ടമായപ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന് ആശങ്കപ്പെട്ടിരുന്നില്ല.
മുന്‍പ് പഠിച്ച കൂണ്‍ കൃഷിയുടെ ബാലപാഠങ്ങള്‍ പരീക്ഷിക്കാന്‍ തീരുമാനമെടുത്തു. കഠിനാധ്വാനം ചെയ്തപ്പോള്‍ ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് മുന്‍പില്‍ ആശങ്ക വഴിമാറി. മണ്ണൂത്തിയില്‍ നിന്ന് കൂണ്‍ വിത്തുവാങ്ങി താല്കാലികമായ് ഉണ്ടാക്കിയ ഷെഡില്‍ ജയനും നീതുവും കൂണ്‍ കൃഷി ആരംഭിച്ചു. വിളവായപ്പോള്‍ ബന്ധുവായ മാധ്യമ പ്രവര്‍ത്തകന്‍ സിജി ഗോവിന്ദ് വിപണനവും ഏറ്റെടുത്തു. അതോടെ കൊറോണയെ കൂണുപയോഗിച്ചും നേരിടാമെന്ന് ഇവര്‍ തെളിയിച്ചു. തിരുവില്വാമല പഴയന്നൂര്‍ കൊണ്ടാഴി മേഖലകളില്‍ കൂണ്‍ വിപണനം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ ഈ ദമ്പതികള്‍ സന്തുഷ്ടരാണ്.
കൂടുതല്‍ സ്ഥലത്ത് കൂണ്‍ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജയനും നീതുവും. വിപണിയില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നതാണ് കൂണ്‍ കൃഷി വ്യാപിപ്പിക്കുവാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്. കൊറോണ കാലത്ത് അനേകം യുവാക്കള്‍ക്ക് തൊഴില്‍നഷ്ടം വന്നിട്ടുണ്ട്. അവരെല്ലാം ചെറുകിട കൃഷിരീതികള്‍ പരീക്ഷിക്കുണമെന്നതാണ് ജയന്റെ അഭിപ്രായം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: