പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിലെ നിരത്തുകളില്‍ മുചക്ര വാഹനത്തില്‍ ലോട്ടറി വില്പനയുമായി സ്ഥിര സാന്നിദ്ധ്യമായിരുന്ന തെക്കേത്തു കവല കൊട്ടാടിക്കുന്നേല്‍ ഷാജി ലോക്ക് ഡൗണ്‍ കാലത്ത് പ്രതിസന്ധികളെ അതിജീവിക്കാനായി പുതിയൊരു മാര്‍ഗ്ഗം തേടുകയായിരുന്നു.
ഭിന്നശേഷിക്കാരനായ ഷാജിക്ക് കുടുംബം പുലര്‍ത്താനായി പുതിയൊരു ബിസിനസ് അനിവാര്യമായിരുന്നു. വിവിധയിനം പച്ചക്കറിവിത്തുകള്‍ ചെറു പായ്ക്കറ്റുകളിലാക്കി റോഡരുകിലുള്ള വീടുകളില്‍ വില്പന നടത്തിയാല്‍ പ്രതിസന്ധികളെ തരണം ചെയ്യാനാവുമെന്നുള്ള പുതിയ ആശയം ഷാജി പഞ്ചായത്തംഗവും ചിറക്കടവ് ജനനിധി ബാങ്കിന്റെ ചെയര്‍മാനുമായ കെ.ജി.കണ്ണനുമായി പങ്കുവച്ചു.
മണിക്കൂറുകള്‍ക്കകം പുതിയ സംരംഭത്തിനാവശ്യമായ മൂലധനം ചിറക്കടവ് ജനനിധി ഷാജിക്ക് വായ്പ അനുവദിച്ചു. ഇതോടെ പഴയ മുചക്ര വാഹനത്തില്‍ ഷാജിയുടെ പുതിയ സ്വപ്നങ്ങള്‍ക്ക് വിത്തു മുളച്ചു. വിത്തുകള്‍ ആവശ്യമുള്ളവര്‍ക്ക് ഷാജിയുമായി ബന്ധപ്പെടാം. ഫോണ്‍-9562685843
പ്രതികരിക്കാൻ ഇവിടെ എഴുതുക: