മാവുങ്കാല്‍: വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് നീക്കിവെച്ച തുക സന്നദ്ധ സംഘടനയ്‌ക്ക് സംഭാവന നല്‍കി മാവുങ്കാല്‍ പൈരടുക്കം ഉമാനാഥ റാവു പുരുഷ സ്വയം സഹായ സംഘം മാതൃകയായി. കാഞ്ഞങ്ങാട് സേവാഭാരതിക്കാണ് തുക കൈമാറിയത്.
പുരുഷ സഹായ സംഘത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് കോവിഡ് മഹാമാരി രാജ്യത്ത് പടര്‍ന്നുപിടിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാര്‍ഷികാഘോഷത്തിന് മാറ്റിവെച്ച തുക അഗതികള്‍ക്കും അനാഥര്‍ക്കും ഒരു കൈത്താങ്ങ് എന്ന നിലയില്‍ കാഞ്ഞങ്ങാട് സേവാഭാരതിക്ക് നല്‍കാന്‍ തീരുമാനിച്ചത്.
മാവുങ്കാല്‍ രാംനഗറിലുള്ള സേവാഭാരതി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംഘത്തിന്റെ ട്രഷറര്‍ എ.വി.ബാലന്‍ സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന് തുക കൈമാറി. ചടങ്ങില്‍ സേവാഭാരതി പ്രസിഡന്റ് കെ.വി. ലക്ഷ്മണന്‍, പുരുഷ സംഘത്തിന്റെ സെക്രട്ടറി അജിത് കുമാര്‍, ഭാരവാഹികളായ കെ.വി.ബാബു, എ.വി.സത്യ ന്‍, പ്രശാന്ത് രേവതി, അരവിന്ദന്‍, പ്രദീപ്കുമാര്‍, സി. അനില്‍കുമാര്‍, രാജു പള്ളിവയല്‍, മണികണ്ഠന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: