കാസര്‍കോട്: ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനും പരിഹരിക്കുന്നതിനും ജില്ലാ കളക്ടറുടെ താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജൂലായ് 18 ന് നടത്തും. വെള്ളരിക്കുണ്ട് താലൂക്ക്തല പരാതി പരിഹാര ഓണ്‍ലൈന്‍ അദാലത്താണ് 18 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ സംഘടിപ്പിക്കുക.അദാലത്തിലേക്കുള്ള അപേക്ഷ ജൂലായ് 13 ന് രാത്രി 12 വരെ സ്വീകരിക്കും.
കുടിവെള്ളം, വൈദ്യുതി, പെന്ഷന്, തദ്ദേശ സ്വയംഭരണആരോഗ്യ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍, പൊതുപ്രശ്നങ്ങള്‍ എന്നിവ അദാലത്തില്‍ ഉന്നയിക്കാം. എന്നാല്‍ സി.എം.ഡി.ആര്‍എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന് പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്.എം കേസുകള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ സംബന്ധിച്ച പരാതി സ്വീകരിക്കില്ല.
അദാലത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും എന്ന www.edistrict.kerala.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും സമര്‍പ്പിക്കാം. കൂടാതെ വില്ലേജ് താലൂക്ക് ഓഫീസുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: