കോവളം: സഞ്ചരിക്കുന്ന സാനിറ്റൈസര്‍ ടാപ്പുമായി മണികണ്ഠന്‍. വെങ്ങാനൂരിലെ ഓട്ടോറിക്ഷാ തൊഴിലാളി ആയ മണികണ്ഠനാണ് തന്റെ വാഹനത്തില്‍ സ്വന്തം ആശയത്തില്‍ നിര്‍മിച്ച ശുചീകരണ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
പൈപ്പും അനുബന്ധ ഉപകരണങ്ങളും ടാപ്പും വാങ്ങി പ്ലംബര്‍ ആയ അളിയന്റെ സഹായത്തോടെ ഇതു നിര്‍മിക്കുകയായിരുന്നു. എല്ലാം കൂടി ഏകദേശം 400 രൂപയ്‌ക്ക് അടുപ്പിച്ചാണ് ഇതു നിര്‍മിച്ചെടുക്കാന്‍ ചെലവായത്. രാവിലെ വണ്ടി എടുക്കുന്നതിനു മുമ്പേ സാനിറ്റൈസറും ഡെറ്റോളും വെള്ളവും കൂടി ചേര്‍ത്ത് ഇതിനകത്ത് ഒഴിക്കുന്നു. ഇതിന് ഒരു ദിവസം 130 രൂപയോളം ചെലവ് വരും.
യാത്രക്കാര്‍ വണ്ടിയില്‍ കയറുന്നതിനു മുമ്പ് ഇതിലെ ടാപ്പ് തുറന്ന് കൈകഴുകി വൃത്തിയാക്കി എന്നു മണികണ്ഠന്‍ ഉറപ്പു വരുത്തും. ചെലവു കുറഞ്ഞ ഈ ശുചീകരണ മാതൃക മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് മണികണ്ഠന്‍ പറയുന്നു. വെങ്ങാനൂരിലെ ബിഎംഎസ് പ്രവര്‍ത്തകനാണ് മണികണ്ഠന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: