തിരുവനന്തപുരം: വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇപ്പോഴത്തെ രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷത്തോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പരീക്ഷ എഴുതുന്നതിന് എത്തുന്നത്. സമ്പര്‍ക്കം വഴി കോവിഡ് രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ആശങ്കയിലാണ്. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ നീട്ടിവച്ചിട്ടുണ്ട്. കേരളവും ആ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് സുധീര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക് ഡൗണും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലയിടത്തും പൊതു ഗതഗാത സൗകര്യം ഇല്ലാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും
കാലത്ത് 8.30 മുതല്‍ വൈകുന്നേരം ആറ് മണി വരെ നടക്കുന്ന പരീക്ഷകള്‍ക്ക് അടുത്ത ജില്ലകളിലാണ് പലര്‍ക്കും സെന്റര്‍. അതുകൊണ്ട് തന്നെ തലേ ദിവസം എത്തി ലോഡ്ജ്കളിലോ മറ്റോ താമസിക്കേണ്ടിവരും. വൈകുന്നേരം ഏഴ് മണിക്ക് ശേഷം പല സ്ഥലത്തും യാത്ര വിലക്ക് ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് തിരിച്ച് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.
ഈ സാഹചര്യത്തില്‍ തിരക്ക് പിടിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കും.
രാജ്യത്ത് 17 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെഴുതുന്ന ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന മത്സരക്ഷമതയുള്ള ജെഇഇ മെയിന്‍സ് സെപ്റ്റംബര്‍ ആദ്യവാരവും അഡ്വാന്‍സ് പരീക്ഷ സെപ്റ്റംബര്‍ അവസാന വാരവും നടത്തുമെന്നാണ് കേ ന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ഈ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ ഫലങ്ങളുടെ
അനുബന്ധമായി മാത്രമെ ഇന്‍ഡ്യയിലെ എല്ലാ സയന്‍സ് , ടെക്നോളജി,എഞ്ചിനിയറിംഗ് ,കോളേജുകളില്‍ വിദ്യാര്‍ത്ഥിക ളുടെഅഡ്മിഷന് പൂര്‍ത്തി കരിക്കാനാവുകയുള്ളു.
ഐഐടികള്‍, വിവിധ എന്‍ഐടികള്‍, ഐസറുകള്‍, മറ്റു ദേശിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനുകള്‍ക്ക് ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ KEAM ന്റെ കിഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന് പരിഗണിക്കുകയുള്ളു.
ഇന്‍ഡ്യയിലെ മികച്ച കോളേജ് കളുടെ റാങ്കിംഗ്
കേന്ദ്ര മാനവശേഷി വകുപ്പിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്ക്
(National Institute Ranking framework) ല്‍ (NIR F ) നിശ്ചയിച്ചിട്ടുണ്ട്. അതില്‍100 – റാങ്കില്‍ താഴെ വരുന്ന
ഒരു വിദ്യാഭ്യാസ സ്ഥാപനവും KEAM ന്റെ പരിധിയില്‍ നിലവില്‍ ഇല്ല എന്നതു കൊണ്ടുതന്നെ കേരള എന്‍ഞ്ചിനിയറിംഗ് എന്ട്രന്സിന്റെ നടപടികള്‍ പൂര്‍ത്തികരിച്ചാലും മികച്ച അക്കാഡമിക് നിലവാരമുള്ള മറ്റ് കോളേജുകളിലെ അഡ്മിഷന് തുടങ്ങുമ്പോള്‍ കുട്ടികള്‍ കൂട്ടമായി ദേശീയ നിലവാരമുള്ള അക്കാഡമിക് സ്ഥാപനങ്ങളിലേക്ക് തന്നെ പോകും. അത് ഇവിടുത്തെ കോളേജുകളെ പ്രതിസന്ധിയിലാക്കും. കൂടാതെ കേരളത്തില്‍ വളരെ നേരത്തെ പ്രവേശനം നടന്നാല്‍ ഇവിടുത്തെ സര്‍ക്കാര്‍ കോളേജുകളിലേക്ക് എല്ലാവരും പ്രവേശനം നേടുകയും സാധാരണ കുട്ടികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുകയും ചെയ്യും.
ഈ സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് പ്രവേശന പരീക്ഷ നീട്ടി വെക്കണമെന്ന് അശ്യപ്പെടുന്നതെന്ന് സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: