തൃശൂര്‍: സ്വന്തംവീട്ടില്‍ സ്ഥലപരിമിതിമൂലം ക്വാറന്റൈന് പ്രായോഗികമല്ലാതിരുന്ന കാട്ടാകാമ്പാല്‍ സ്വദേശിക്ക് കുന്നംകുളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ ജാന്‍സി സ്വന്തം വീട് ക്വാറന്റൈനായി വിട്ടുനല്‍കി. വിദേശത്ത് നിന്നെത്തി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള 14 ദിവസത്തെ ക്വാറന്റൈന് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ച് പരാജയപ്പെട്ടപ്പോഴാണ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ ജാന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടത്.
ഉടന്‍തന്നെ ജാന്സിയും കുന്നംകുളം പോലീസ് സ്റ്റേഷനിലെ മറ്റൊരു ജനമൈത്രി ബീറ്റ് ഓഫീസറായ സുമേഷും ഒന്നിച്ച് വിദേശത്തുനിന്നുമെത്തിയയാളുടെ അടുത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. സ്ഥലസൗകര്യമില്ലാത്ത കാര്യം ജാന്സിയോടു പറഞ്ഞപ്പോള്‍ താനും കുടുംബവും പോലീസ് സ്റ്റേഷന് ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നതെന്നും പോര്‍ക്കുളത്തുള്ള തന്റെ വീട് ഒഴിഞ്ഞുകിടക്കുകയാണെന്നു പറയുകയും വീട് ക്വാറന്റൈന് വിട്ടുനല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു.
സമ്പൂര്‍ണ ലോക്ഡൗണ്‍ കാലത്ത് മരുന്നും ഭക്ഷണകിറ്റുകളും എത്തിച്ചു നല്‍കിയും കോളനികളില്‍ കുടിവെള്ളമെത്തിച്ചും വിേദശത്തുനിന്ന് വന്ന് ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് മരുന്നും ഭക്ഷ്യവസത്ുക്കളും എത്തിച്ചു നല്‍കിയും കുന്നംകുളം ജനെമെ്രതി പോലീസ് ഇതിനോടകം ശ്രേദ്ധയമായ പ്രവര്‍ത്തങ്ങളും കാഴ്ച വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: