കൊല്ലം: സ്വര്‍ണക്കടത്തുകേസ് സജീവചര്‍ച്ചയാകുന്ന അവസരത്തില്‍ ജില്ലയിലെ തീവ്രവാദ-കള്ളക്കടത്ത് മാഫിയകളുടെ പ്രവര്‍ത്തനങ്ങളും അന്വേഷിച്ചേക്കും. കരുനാഗപ്പള്ളി, അയത്തില്‍, ഇരവിപുരം മേഖലകള്‍ കേന്ദ്രമാക്കിയാണ് ഇത്തരം ലോബിയുടെ പ്രവര്‍ത്തനം.
മതതീവ്രവാദശക്തികളുടെ പ്രവര്‍ത്തനം ഏറ്റവും ശക്തമായ രണ്ടാമത്തെ ജില്ലയാണ് കൊല്ലം. ഇവര്‍ക്ക് യഥാസമയം ഫണ്ടുകള്‍ ലഭിക്കുന്നതിന് പിന്നിലുള്ള സ്രോതസുകള്‍ കൃത്യമായി കണ്ടെത്തണമെന്നും കാലങ്ങളായി ഇവരെ സഹായിക്കുന്നവരെ പിടികൂടണമെന്നുമാണ് ഉയരുന്ന ആവശ്യം.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഫണ്ട് ജില്ലയിലെ വിവിധ മേഖലകളില്‍ അതീവരഹസ്യമായും തന്ത്രപ്രധാനമായും കൈമാറ്റം ചെയ്യപ്പെടുന്നത് പോലീസിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചയാണ്. മലബാര്‍ മേഖലയില്‍ വ്യാപകമായ തോതില്‍ ഓപ്പറേഷന് നടത്തുന്നത് സ്വര്‍ണത്തിന്റെ മറവിലാണെങ്കില്‍ കൊല്ലം ജില്ലയുടെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വഴിയാണ് കള്ളപ്പണവും സ്വര്‍ണശേഖരവും വെളുപ്പിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ പോലും തീവ്രവാദശക്തികളുടെ സ്വാധീനം പ്രകടമാകുന്നത് ഇവരുടെ ഓപ്പറേഷനുകളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ചില മേഖലകളെ സുരക്ഷിതകേന്ദ്രങ്ങളായി വളര്‍ത്തിയെടുത്ത് അവിടെ ആധിപത്യം സ്ഥാപിച്ച്, ഭൂമിയ്ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിച്ച് മറ്റുവിഭാഗങ്ങളെ തുരത്താനും സ്വാധീനിച്ച് വശത്താക്കാനും പ്രത്യേകമായ തന്ത്രം തന്നെ രണ്ടു പതിറ്റാണ്ടായി ഇവിടെ പയറ്റുന്നുണ്ട്. ഒരുവിഭാഗം ചെറുപ്പക്കാര്‍, യാതൊരു ജോലിയുമില്ലെങ്കിലും വിലകൂടിയ മൊബൈലുകളും ആഡംബരബൈക്കുകളും സ്വന്തമാക്കുന്നതിന് പിന്നിലും കള്ളക്കടത്ത് മാഫിയകളും തീവ്രവാദശക്തികളുമാണെന്ന് മുമ്പ് തന്നെ ആരോപണമുയര്‍ന്നിട്ടുള്ളതാണ്.
നോട്ടുനിരോധനത്തിനെ അതിശക്തമായി അധിക്ഷേപിച്ചും മോദിസര്‍ക്കാരിനെതിരെ കൊലവിളി നടത്തിയും ഈ പ്രദേശങ്ങളില്‍ നടന്ന പ്രകടനങ്ങളും യോഗങ്ങളും സംബന്ധിച്ച് വ്യക്തമായ ചിത്രം വെളിച്ചത്ത് വരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: