തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഡിവിഷന് ബഞ്ച് വിധി ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. വിധി സ്വാഗതം ചെയ്യുന്നു. വിധി ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്നതുമാണ്. ക്ഷേത്രങ്ങളില്‍ മതേതര സര്‍ക്കാരിന്റെ അവകാശം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.
ക്ഷേത്രങ്ങള്‍ പൊതു മുതലല്ല ഹിന്ദുവിന്റേതാണ് എന്ന് അടിവരയിട്ടു പറഞ്ഞിരിക്കുന്നു ആചാര കാര്യങ്ങളില്‍ പാരമ്പര്യത്തിനും പൈതൃകത്തിനും കടകവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ല. ഇത് ശബരിമലയെ സംബന്ധിച്ചിടത്തോളവും ഭക്തരുടെ വികാരം പരിഗണിക്കപ്പെടും എന്ന ആശ്വാസം ഭക്തന് നല്കുന്നു.. ഭഗവാന്റെ സമ്പത്തില്‍ കണ്ണുവെച്ച കമ്മ്യൂണിസ്റ്റ് ആര്‍ത്തിക്കേറ്റ തിരിച്ചടിയാണ് ഈ കോടതി വിധി കള്ളക്കടത്തുകാര്‍ എന്റെ സ്വര്‍ണ്ണം കൈകാര്യം ചെയ്യണ്ട എന്ന് പത്മ നാഭന്‍ തീരുമാനിച്ചു എന്നാണ് ഭക്തന്റെ വിശ്വാസം. ഹിന്ദു ഉണര്‍വ്വിനും മുന്നേറ്റത്തിനും പിന്‍ബലമേകുന്ന വിധി എന്ന നിലയില്‍ ഇതിനെ സ്വാഗതം ചെയ്യുന്നു.കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: