കോഴിക്കോട്: കേരളാ ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്രങ്ങള്‍ക്കൊരു കൈത്താങ്ങ് – ദേവനൊരു കിഴി സമര്‍പ്പണം പദ്ധതിയിലൂടെ പൂജാദ്രവ്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ കോഴിക്കോട് നഗരം ജില്ലാതല രണ്ടാംഘട്ട ഉദ്ഘാടനം എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രത്തില്‍ നടന്നു.
ഗവ. ഹോമിയോകോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. കെ.ബി. രമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി. രാജേന്ദ്രന്‍ അദ്ധ്യക്ഷനായി. പൂജാദ്രവ്യങ്ങളടണ്ടിയ കിറ്റ് വിതരണം സംസ്ഥാന മാതൃസമിതി അംഗം രുഗ്മിണി നിര്‍വ്വഹിച്ചു. കെ.കെ. മണികണ്ഠന്‍, വി. മനോഹരന്‍, വി. സുരേഷ്, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. 40 ക്ഷേത്രങ്ങള്‍ക്ക് പൂജാദ്രവ്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. ജൂലൈ 20 വരെ ക്ഷേത്രങ്ങള്‍ ക്ക് കിറ്റ് ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ ഓഫീസുമായി ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: