കല്‍പ്പറ്റ:മതത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനും സാമ്പത്തികമായി നശിപ്പിക്കാനുമുള്ള ചില വിഭാഗങ്ങളുടെ സംഘടിത ശ്രമം തികച്ചും അപലപനീയവും അനുവദിച്ചു കൊടുക്കാനാവാത്തതും ആണെന്ന് ഹിന്ദു ഐക്യവേദി വയനാട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊറോണ പോലൊരു മഹാമാരിയെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ വര്‍ഷങ്ങളായി തുണി വ്യാപാരം ചെയ്ത് ജീവിക്കുന്ന പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ രോഗ ബാധിതര്‍ എന്ന പേരില്‍ സംഘടിതമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നു.
സമ്പര്‍ക്കവ്യാപനം മൂലം സമൂഹം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി കൊറോണ ബാധിതര്‍ എന്ന പേരില്‍ ഫോട്ടോയും പേരും പ്രചരിപ്പിക്കുകയും ഇവര്‍ നടത്തുന്ന കച്ചവടങ്ങളെ വരെ താറുമാറാക്കുന്ന രീതിയില്‍ സംഘടിതമായി പ്രചരണം നടത്തുന്നതുമായ പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കുറ്റകരമാണ്. ഇതിന്റെ ഉറവിടം കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപെടുന്നു. ഒരു ദുരന്തം മുതലെടുത്തു ആക്രമിക്കാനും ഒറ്റപ്പെടുത്താനും സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുവാനും ഉള്ള ഒരു വിഭാഗത്തിന്റെയും ശ്രമങ്ങളെയും അംഗീകരിക്കില്ല. മാത്രമല്ല ശക്തമായി പ്രതിരോധിക്കുകയും ചെയ്യുമെന്ന് കെ.കെ.രാജന്,എ.എം.ഉദയകുമാര്‍,റ്റി.എന്‍.സജിത്ത്,എന്‍.റ്റി.രാജേഷ് തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: