Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേരളത്തിലെത്തുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ നിറം ചുവപ്പായി മാറുന്നു; സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: ജെ.പി. നദ്ദ

പത്തായത്തില്‍ കള്ളനെ ഒളിപ്പിച്ച് അയല്‍ വീടുകളില്‍ കള്ളനെ തിരയാന്‍ ആവശ്യപ്പെടുന്നതിന് സമാനമാണ് സ്വര്‍ണ്ണ കള്ളക്കടത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമീപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 07:26 pm IST
in BJP

കാസര്‍കോട്: സ്വര്‍ണ്ണക്കള്ളക്കടത്തിലെ പ്രതികളാരും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് എന്‍ഐഎ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസായ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി മന്ദിര ഉദ്ഘാടനം വെര്‍ച്ച്യല്‍ റാലിയിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ മഞ്ഞനിറത്തിലുള്ള സ്വര്‍ണ്ണത്തിന് കേരളത്തിലെത്തുമ്പോള്‍ നിറം ചുവപ്പാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ജെ.പി.നദ്ദ പറഞ്ഞു. പത്തായത്തില്‍ കള്ളനെ ഒളിപ്പിച്ച് അയല്‍ വീടുകളില്‍ കള്ളനെ തിരയാന്‍ ആവശ്യപ്പെടുന്നതിന് സമാനമാണ് സ്വര്‍ണ്ണ കള്ളക്കടത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമീപനം. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ ഒരുഭാഗത്ത് സംരക്ഷിക്കുമ്പോള്‍ തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിലൂടെ സ്വയം അപഹാസ്യനായിരിക്കുകയാണ് മുഖ്യമന്ത്രി.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആകെ പാളിയിരിക്കുകയാണ്. ലോകമെമ്പാടും കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രവാസികള്‍ക്കായി 1.5 ലക്ഷം കിടക്കകള്‍ തയ്യാറെണെന്ന് കൊട്ടിഘോഷിച്ച പിണറായി സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്‍ വഴി കേരളത്തിലേക്ക് പ്രവാസികളെത്തിത്തുടങ്ങിയപ്പോള്‍ കൈമലര്‍ത്തുകയായിരുന്നു. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം പോലും പിണറായി സര്‍ക്കാര്‍ മറച്ചുവെയ്‌ക്കുന്നു. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനീസ് അംബാസിഡറെ രഹസ്യമായി കണ്ട് ചര്‍ച്ച നടത്തി വിമര്‍ശനവുമായി നടക്കുകയാണോ രാഹുല്‍ ഗാന്ധിയുടെ കടമ. പാര്‍ലമെന്ററി പ്രതിരോധ സമിതിയുടെ കഴിഞ്ഞ 11 യോഗങ്ങളിലുമ പ്രതിപക്ഷ പ്രതിനിധിയായ രാഹുല്‍ഗാന്ധി പങ്കെടുത്തിരുന്നില്ല. അദ്ദേഹം യോഗങ്ങളില്‍ സംബന്ധിച്ചിരുന്നെങ്കില്‍ ഇന്ന് ഉന്നയിച്ച് നടക്കുന്ന കാര്യങ്ങളില്‍ ഉത്തരം കിട്ടുമായിരുന്നു.

കേരളവുമായി എക്കാലത്തും വൈകാരിക ബന്ധം പുലര്‍ത്തുന്ന സര്‍ക്കാറാണ് കേന്ദ്രത്തിലുള്ള മോദി സര്‍ക്കാര്‍. കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കകം വൈദ്യസംഘവുമായെത്തി പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചത് അദ്ദേഹം കേരളത്തിലെ ജനങ്ങളുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നത് കൊണ്ടാണ്. ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായി. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികള്‍ കൈകോര്‍ക്കുകയാണ്. എന്നാല്‍ ഇത്തരം ഒത്തുകളികളെ പരാജയപ്പെടുത്തി കേരളത്തില്‍ ഉടനീളം താമര വിരിയുക തന്നെ ചെയ്യും. അതിന് സഹായകരമായ കരുത്തുറ്റ ഒരു നേതൃത്വമാണ് കെ.സുരേന്ദ്രന്റെ കീഴില്‍ കേരള ബിജെപിയെ നയിക്കുന്നതെന്ന് ജെ.പി.നദ്ദ വ്യക്തമാക്കി.

Tags: സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.