കോട്ടയം: വെള്ളപ്പൊക്കം പോലുള്ള ദുരന്തകാലത്തും വിദേശ സഹായത്തിനു പിന്നാലെ പോകുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും ദുരൂഹം. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന് ദുബായ് സര്‍ക്കാര്‍ കോടികളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അന്ന് പറഞ്ഞതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നു. ദുബായ്യില്‍നിന്നും വന്‍തോതില്‍ സ്വര്‍ണമുള്‍പ്പടെ സര്‍ക്കാരിലെ ഉത്തരവാദപ്പെട്ടവരുടെ അറിവോടെ കേരളത്തിലേക്ക് കടത്തുന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ ഇത്തരം സഹായങ്ങളുടെ പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഉന്നതര്‍ താല്‍പ്പര്യം കാട്ടിപ്പോകുന്നതിലെ സംശയങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
അന്ന് നൂറുകണക്കിനു കോടി രൂപയുടെ സഹായം ദുബായ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ പണം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആര് ആര്‍ക്ക് നല്‍കുമെന്ന് വ്യക്തമായിപ്പറയാതെ പണം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലിനാണ് മുഖ്യമന്ത്രി പ്രധാനമായും ശ്രമിച്ചത്. വിദേശത്തുനിന്നും സഹായം സ്വീകരിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്ളത് അറിയാതെയല്ല പിണറായി വിജയന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
എന്നാല്‍ വിദേശത്തുനിന്ന് ഇത്തരം സഹായത്തിന്റെ പേരില്‍ സംസ്ഥാനത്തേക്ക് കണക്കില്‍പ്പെടാത്ത കോടികളുടെ ഒഴുക്കാണ് സര്‍ക്കാരിലെ ഉന്നതര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. ഇവരുടെ ഇടനിലക്കാരുടെ ഇഷ്ടതാവളവും ദുബായ്യാണെന്നതും സഹായ വാഗ്ദാനത്തിലെ ദുരൂഹതയുടെ ആഴവും പരപ്പും കൂട്ടുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണകാലയളവില്‍ സര്‍ക്കാരിലെ ഉന്നതര്‍ നിരവധി തവണയാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. അതിലധികവും ദുബായ്യിലേക്കാണെന്നതും ആരോപണത്തെ ബലപ്പെടുത്തുന്നു. ഇവരുടെ യാത്രകള്‍ക്ക് മുന്നേ ഇടനിലക്കാരും ഉപദേഷ്ടാക്കളും ചില വ്യവസായികളും അവിടെ പറന്നെത്തിയിരിക്കും എന്നതും ഇക്കാര്യത്തിന് ബലമേറ്റുന്നു. ഇവരാണ് ഇടപാടുകള്‍ ഉറപ്പിക്കുന്നതും കാര്യങ്ങള്‍ നടപ്പാക്കുന്നതും. ഇക്കൂട്ടത്തിലെ കണ്ണികളാണ് സ്വപ്നയും കൂട്ടാളികളും.
വെള്ളപ്പൊക്കകാലത്തെ സഹായ വാഗ്ദാനത്തിന് പിന്നിലും ഇവരുണ്ടോയെന്നതും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പണം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തിരുന്നെങ്കില്‍ വലിയ ഒരു തട്ടിപ്പിന് ഇതും ഇടയാക്കിയേനേയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദുബായ് സര്‍ക്കാരില്‍ നിന്ന് വന്‍തോതില്‍ സഹായം കിട്ടുമെന്ന രീതിയിലുള്ള കേരള സര്‍ക്കാരിന്റെ അന്നത്തെ പ്രഖ്യാപനത്തെ കുറിച്ച് അന്വേഷിക്കണമെന്നും കേരളകോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, ശിവശങ്കര്‍, സ്വപ്ന സുരേഷ് സംഘത്തിന്റെ മറ്റൊരു ഗൂഢപദ്ധതി ആയിരുന്നിരിക്കാം അതെന്നും പി.സി. തോമസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: