കല്‍പ്പറ്റ:കൊറോണ:പട്ടികവര്‍ഗ കോളനികളില്‍ അതീവ ജാഗ്രത.വയനാട് ജില്ലയില്‍ ഏകദേശം 20% ത്തോളം പട്ടിക വര്‍ഗ വിഭാഗമാണുള്ളത്. കോവിഡ് 19 രോഗ വ്യാപനം ജില്ലയില്‍ അധികരിച്ചാല്‍ ഇവരെ പ്രത്യേകമായി സംരക്ഷിക്കേണ്ടി വരും.
ഇവര്‍ ഭൂരിപക്ഷവും കോളനികളിലാണ് ജീവിച്ചുവരുന്നത് എന്നത് വേഗത്തില്‍ രോഗം വ്യാപിക്കുന്നതിന് കാരണമാകും. നിലവില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധയോടുകൂടി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തുവരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ട്രൈബല്‍, പോലിസ് വകുപ്പുകളുമായി ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിനും ഡോ. നിതയെ നിയമിച്ചു. ഡോ. നിതയ്ക്ക് ആവശ്യമായ സഹകരണം ട്രൈബല്‍ വകുപ്പ് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍മാര്‍ താലുക്ക് തലത്തില്‍ പ്രത്യേക ടീമിനെ സജ്ജീകരിക്കേണ്ടതും കോളനികളിലെ ബോധവല്‍ക്കരണം, സന്ദര്‍ശനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: