കോഴിക്കോട്: കഞ്ചാവ് വില്‍പ്പനക്കാരനായിരുന്ന ചക്കുംകടവ് സ്വദേശി കുതിര അസു സൗത്ത് ബീച്ചില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍. കൊടുവള്ളി വാവാട് സ്വദേശി സിറാജുദീന്‍ തങ്ങള്‍(27) ആണ്— ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ അമീറിനെ കൂടി പിടികൂടാനുണ്ട്.
2018 ഫെബ്രുവരി 22നാണ് സംഭവത്തിന് ആസ്പദമായ സംഭവം. കോഴിക്കോട് സൗത്ത്— ബീച്ചില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന കുതിര അസുവിന്റെ സുഹൃത്തുക്കളായിരുന്നു സിറാജുദീനും അമീറും. മയക്കുമരുന്ന്, കഞ്ചാവ്— വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സൂക്ഷിച്ചിരുന്നത് അസുവായിരുന്നു. ആവശ്യപ്പെട്ട പണം ലഭിച്ചില്ലെന്ന്— പറഞ്ഞ്— മൂവരും തമ്മില്‍ തെറ്റി. തുടര്‍ന്ന് അസുവിനെ അമീറും സിറാജുദീനും ചേര്‍ന്ന്— അടിച്ചുവീഴ്ത്തി.
അസുവിന്റെ നെഞ്ചില്‍ കയറിയിരുന്ന സിറാജുദീനും അമീറും ചേര്‍ന്ന് കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലയിലും മുഖത്തും ഇടിച്ചും കുത്തിയും കഴുത്തില്‍ അമര്‍ത്തിയും കൊല്ലുകയായിരുന്നു എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി.
ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. ഇതിനിടെ ഒരു അടിപിടിക്കേസില്‍ ഫറോക്ക് പോലീസിന്റെ പിടിയിലായ സിറാജുദീനെ കണ്ണൂര്‍ ജയിലിലേക്ക് അയച്ചു. ഇവിടെ വെച്ച് നുണപരിശോധന നടത്തി തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്കുതിര അസു വധത്തെ കുറിച്ച് സൂചന ലഭിച്ചത്.ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷവും ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ സിറാജുദീന്‍ കോഴിക്കോട് വിട്ടു. കാസര്‍കോട് പാവൂരില്‍ ഒഴിവില്‍ കഴിയുകയാണെന്ന്— മനസിലാക്കിയ പ്രതിയെ ക്രൈംബ്രാഞ്ച് എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അറസ്റ്റു ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച്— ഐജി ഇ.ജെ. ജയരാജ്, ഡിവൈഎസ്പി വഹാബ്എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതിക്കെതിരെ കോഴിക്കോട് ടൗണ്‍, ഫറോക്ക് എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: