വടക്കഞ്ചേരി: കൊറോണ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനത്തിന് വഴിയൊരുക്കുകയാണ് കളളുഷാപ്പുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് കളളുഷാപ്പുകളില്‍ ഇരുന്നുളള മദ്യപാനം തുടങ്ങി. സാമൂഹിക അകലം പാലിച്ച് കുപ്പികളില്‍ കളളുവാങ്ങിപോകാമെന്നാണ് നിയമം. ശുചിത്വം പാലിച്ചും, മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഉത്തരവുണ്ട്.
ഇരുന്നുളള മദ്യപാനം, ആഹാരസാധനങ്ങളുടെ വില്പന, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, ശുചിത്വ രീതികള്‍ പാലിക്കാതിരിക്കല്‍ എന്നിവയാണ് ഷാപ്പുകളില്‍ നടക്കുന്നത്. മുഖാവരണം ധരിക്കാതെയാണ് പലരും മദ്യപിക്കാനെത്തുന്നത്. ഇത്തരം ലംഘനങ്ങള്‍ സമൂഹക വ്യാപനത്തിന് ഇടയാക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കളളുഷാപ്പിലെ വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആലത്തൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ബിവറേജുകളില്‍ മദ്യം കിട്ടി തുടങ്ങിയതോടെ കളളുവില്പന കുറഞ്ഞതായി ഷാപ്പ് ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: