കൊച്ചി : സന്യാസി മഠം വിടണമെന്ന എഫ്സിസി അധികൃതര്‍ക്കെതിര നല്കിയ ഹര്‍ജിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ്. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്സിസി മാനന്തവാടി മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെതിരെ കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കി നല്‍കണമന്നാവശ്യപ്പെട്ടാണ് ലൂസി കളപ്പുര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രാെവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ക്ക് സുരക്ഷിതമായ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി പരിഗണിക്കും.
പോലീസം സംരക്ഷണം ഉറപ്പാക്കാനുള്ള ഹൈക്കോതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. ഭക്ഷണത്തിന് പുറമേ മറ്റ് കന്യാസ്ത്രീകള്ക്കുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടും. പോലീസ് സംരക്ഷണണത്തില്‍ കാരയ്ക്കാമല മഠത്തില്‍ തന്നെ തുടരുമെന്നും അവര്‍ പറഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ പുറത്താക്കാന്‍ കാണിച്ച ആവേശം സഭാനേതൃത്വം ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ലെന്നും ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: