അടിമാലി: നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ മാങ്കുളം വിരിഞ്ഞപാറയില്‍ നിന്നും 60 ലിറ്റര്‍ ചാരായം വാറ്റുന്നതിന് പാകമായ കോട കണ്ടെത്തി. മാങ്കുളം ഭാഗത്ത് വ്യാപകമായി ചാരായം വാറ്റ് നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
വിരിഞ്ഞപാറ താമസക്കാരനായ നെടുങ്കല്ലേല്‍ രാജു ചാക്കോ താമസിക്കുന്ന വീടിന് സമീപത്തായി പ്ലാസ്റ്റിക്ക് കുടങ്ങളില്‍ ചവറുകള്‍ ഇട്ട് മൂടിയ നിലയില്‍ സൂക്ഷിച്ചിരുന്ന 40 ലിറ്റര്‍ കോടയും, പുഞ്ചാല്‍ റഫീഖ് ഫിലിപ്പ് താമസിക്കുന്ന വീടിന് സമീപം വാഴകള്‍ക്കിടയിലായി പ്ലാസ്റ്റിക് ജാറില്‍ ഒളിപ്പിച്ച നിലയില്‍ 20 ലിറ്റര്‍ കോടയുമാണ് കണ്ടെത്തിയത്. രാജുവിന്റെയും റഫീഖിന്റെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി. അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓഫീസര്‍മാരായ രാജീവ് കെ.എച്ച്, കെ.വി. സുകു, മീരാന്‍ കെ.എസ്, മാനുവല്‍ എന്‍.ജെ, ശരത് എസ്.പി. എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: