Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് നോക്കുകുത്തി; വിശ്വാസമില്ലാതെ കസ്റ്റംസ്

സ്വര്‍ണക്കള്ളക്കടത്തിെല പ്രതി സ്വപ്ന സുരേഷുമായും അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തുമായും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനുള്ള ബന്ധമാണ് കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയത്. സരിത്തിനും സ്വപ്‌നയ്‌ക്കും വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതോടെയാണ് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെതിരെ നടപടിയെടുക്കേണ്ടി വന്നത്.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jul 10, 2020, 08:13 pm IST
in Kerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജില്‍ സ്വര്‍ണം കടത്തിയത് പിടിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലാകുകയും ചെയ്തിട്ടും സംസ്ഥാന പോലീസ് ഒന്നും ചെയ്യാനില്ലാതെ നോക്കുകുത്തിയാകുന്നു.  

സ്വര്‍ണക്കള്ളക്കടത്തിെല പ്രതി സ്വപ്ന സുരേഷുമായും അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തുമായും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനുള്ള ബന്ധമാണ് കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയത്. സരിത്തിനും സ്വപ്‌നയ്‌ക്കും വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതോടെയാണ് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെതിരെ നടപടിയെടുക്കേണ്ടി വന്നത്. സ്വപ്‌ന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളില്‍ കയറിയിറങ്ങിയെന്ന ആരോപണവും നിലനില്‍ക്കുന്നു. സ്വര്‍ണം വന്ന ബാഗേജ് വിട്ടുകിട്ടാന്‍ സെക്രട്ടേറിയറ്റിലെ വിവിധ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് കസ്റ്റംസിനെ സ്വാധീനിക്കാനുള്ള ശ്രമം നടന്നതായും വാര്‍ത്തകളുണ്ടായി. സ്വപ്‌ന തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിക്കുകയും ചെയ്തിട്ടുണ്ട്.  

കേരളത്തില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടേയില്ലെന്ന ഭാവത്തിലാണ് പോലീസ്. സ്വപ്‌ന പങ്കെടുത്ത ചടങ്ങുകളില്‍ സംസ്ഥാന ഡിജിപി ലോക്‌നാഥ ബെഹ്‌റയും പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള സ്വപ്ന, പോലീസ് അന്വേഷണത്തിനും തടയിട്ടിരിക്കുകയാണെന്ന വാദവും ഉയരുന്നുണ്ട്.

പോലീസിന്റെ സഹായം കസ്റ്റംസ് ആവശ്യപ്പെട്ടില്ല ന്യായമാണ് പോലീസ് ഉയര്‍ത്തുന്നത്. എന്നാല്‍, വിവാദമായ കേസിലെ പ്രതിയെ കണ്ടെത്താനുള്ള സഹായം പോലീസിന് ചെയ്യാമെന്നിരിക്കെ ഒന്നും ചെയ്യേണ്ട എന്ന നിര്‍ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേരള പൊലീസിനെ അന്വേഷണത്തില്‍ സഹകരിപ്പിക്കുന്നതിനോട് കസ്റ്റംസിനും താല്പര്യമില്ല. പോലീസില്‍ വിശ്വാസമില്ലാത്തതാണ് കാരണം.  

പോലീസില്‍ നിന്ന് വിവരങ്ങള്‍ ചോരുമെന്നും പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുമെന്ന ഭയമാണ് കസ്റ്റംസിന്. മുമ്പ് മറ്റു ചില കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായതിന്റെ വെളിച്ചത്തിലാണിത്. അതിനാലാണ് സംസ്ഥാന പോലീസിനോട് ഔദ്യോഗികമായി സഹായം കസ്റ്റംസ് അഭ്യര്‍ത്ഥിക്കാത്തതും.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംസ്ഥാന പോലീസിനെ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം, കേസില്‍ നേരിട്ട് ഇടപെടാതെ ഡേറ്റകള്‍ ശേഖരിക്കുന്നതില്‍ മാത്രം പോലീസിന്റെ സഹായം തേടിയാല്‍ മതിയെന്നാണ് കസ്റ്റംസ് പ്രിവന്റീവ് തീരുമാനം.

Tags: പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.