തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് പിന്നാലെ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ കണ്‍ഫേര്‍ഡ് ഐഎഎസ് പദവിക്കെതിരേയും ആരോപണം. ഡെപ്യൂട്ടി കളക്ടറുടെ പേര് വെട്ടിമാറ്റിയാണ് ശിവശങ്കര്‍ കണ്‍ഫേര്‍ഡ് ഐഎഎസ് നേടിയതെന്നാണ് ആരോപണം. മുന്‍ കേരള കുസാറ്റ് സിന്‍ഡിക്കേറ്റംഗമായ ആര്.എസ്. ശശികുമാര്‍ തന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2000ലാണ് ശിവശങ്കരന് കണ്‍ഫേര്‍ഡ് ഐഎസ് പദവി നേടുന്നത്. നയനാര്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ രണ്ടായിരമാണ്ടില്‍ അഞ്ചു പേര്‍ക്കാണ് കണ്‍ഫേര്‍ഡ് ഐഎഎസ് കൊടുക്കുവാന്‍ കഴിയുമായിരുന്നത്. ഇതിനായി പതിനഞ്ച് പേരുടെ പട്ടികയായിരുന്നു യുപിഎസ്സിയിലേക്ക് സംസ്ഥാനം സമര്‍പ്പിക്കേണ്ടിയിരുന്നത്.
എന്നാല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലെ പതിനേഴാമനായിരുന്നു ശിവശങ്കര്‍. തുടര്‍ന്ന് പട്ടികയില്മുമ്പിലുണ്ടായിരുന്ന നടേശന് എന്ന ഡെപ്യൂട്ടി കളക്ടറെ അനാവശ്യമായി സസ്പെന്‍ഡ് ചെയ്ത ശേഷം കേന്ദ്രത്തിന് സമര്‍പ്പിക്കുവാനുള്ള പട്ടികയില്‍ ശിവശങ്കറിന്റെ പേര് തിരികി കയറ്റുകയായിരുന്നു എന്നാണ് ശശികുമാര്‍ ആരോപിക്കുന്നത്.
ഈ കാലയളവില്‍ നയനാര്‍ മന്ത്രിസഭയിലെ വൈദ്യുതി, സഹകരണവകുപ്പ് മന്ത്രിയായിരുന്നു പിണറായി വിജയന്. ശിവശങ്കരനും പിണറായിയും തമ്മിലുള്ള അവിശുദ്ധ ഇടപെടലുകള്‍ക് രണ്ട് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഡെപ്യൂട്ടി കളക്ടറായിരുന്ന കെ. നടേശനെ ശിവശങ്കറിന് വേണ്ടി ഒഴിവാക്കിയതാണെന്നും ആരോപണമുണ്ട്. തുടര്‍ന്ന് എസ്എന്‍സി ലാവ്ലിന് കേസിലേക്കും ശശികുമാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. 2012 മുതല്‍ 2016 വരെ കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ പദവിയും ശിവശങ്കര്‍ വഹിച്ചിട്ടുണ്ട്. പിണറായി വിജയന് ആരോപണ വിധേയനായ എസ്എന്‍സി ലാവ്ലിന് അഴിമതിക്കു പിന്നിലും ശിവശങ്കറിന് പങ്കുള്ളതായും ശശികുമാര്‍ ആരോപിക്കുന്നുണ്ട്.
സ്വപ്ന സുരേഷമായി ശിവശങ്കറിന് അടുത്ത ബന്ധമുള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായ ശിവശങ്കര്‍ ഐഎഎസിന് ആ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഇതോടെ ആറ് മാസത്തെ ശിവശങ്കര്‍ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: