തൃശൂര്‍: റീ ബില്‍ഡ് കേരള പദ്ധതി പ്രകാരം നടപ്പാക്കുന്ന കൈനൂര്‍, കുറുപ്പാല്‍ തോടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.
കിഴക്കുംപാട്ടുകര ഡിവിഷനിലെ കുണ്ടുപാറ തോട്, കുറിഞ്ചാക്കല്‍ തോട്, കുറിഞ്ഞിക്കല്‍ തോട് എന്നീ തോടുകളും ഇതിന്റെ ഭാഗമായി പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ നബാര്‍ഡ് പദ്ധതിയിലൂടെ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം വില്‍വട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂര്‍ പാട ശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 9 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
41.46 ലക്ഷം രൂപ വിനിയോഗിച്ചാണ് കൈനൂര്‍, കുറുപ്പാല്‍ തോട് നവീകരണപദ്ധതി നടപ്പിലാക്കുന്നത്. കൈനൂര്‍ തോട് 750 മീറ്റര്‍ ദൂരത്തില്‍ 19.49 ലക്ഷം രൂപക്കും, കുറുപ്പാല്‍ തോട് 400മീറ്റര്‍ നീളത്തില്‍ 21.96ലക്ഷം രൂപ ചിലവഴിച്ചുമാണ് പുനരുദ്ധരിക്കുന്നത.് കൃഷി മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മണ്ണ് സംരക്ഷണ വകുപ്പാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പദ്ധതി വിശദീകരിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ബാബു, വടക്കാഞ്ചേരി മണ്ണ് സംരക്ഷണ ഓഫീസര്‍ അജിത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബി ഗീത, അഡ്വ സുബി ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: