കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എന്‍ഐഎ സമര്‍പ്പിച്ച എഫ്ഐആറിന്റെ കോപ്പി അടക്കം രേഖകള്‍ പരിശോധിക്കാന്‍ വേണമെന്നതടക്കം ആവശ്യങ്ങള്‍ സ്വപ്നയുടെ അഭിഭാഷകന് മുന്നോട്ടുവച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി തീരുമാനം. അതേസമയം, സ്വപ്നയ്ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്കും സന്ദീപിനു സരിത്തിനും പങ്കുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
ഓണ്‍ലൈന്‍ വഴി ബുധനാഴ്ച രാത്രിയാണ് സ്വപ്ന സുരേഷ് ഹര്‍ജി സമര്‍പ്പിച്ചത്. രാത്രി ഏറെ വൈകിയതിനാല്‍ കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്തും സര്‍ക്കാരുമായും ഒരു ബന്ധവും ഇല്ലെന്നും കേസില്‍ താന്‍ നിരപരാധിയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ അഭിഭാഷകന് മുഖേന മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്‍ഐഎയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കെ രാംകുമാറും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാര്‍ കസ്റ്റംസിനുമായി ഹാജരായി. കേസിന്റെ പ്രധാന്യം കണക്കിലെടുത്താണ് മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരായത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ശബ്ദരേഖയും വ്യാഴാഴ്ച പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: