കോഴിക്കോട:് ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധയുണ്ടായത്. ഒരാള്‍ മാത്രമേ രോഗമുക്തി നേടിയിട്ടുള്ളൂ. കല്ലായിയിലാണ് സമ്പര്‍ക്കം മുഖേന രോഗം സ്ഥിരീകരിച്ചത്. 52 വയസ്സുകാരനായ ഇദ്ദേഹത്തിന് ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ച യുവതിയുടെ അമ്മാവനുമായി സമ്പര്‍ക്കത്തിലായതിനാലാണ് രോഗം ബാധിച്ചത്. ജൂലായ് 3നാണ് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തത്.
രോഗികളില്‍ അഞ്ച് പേരാണ് വിദേശത്ത് നിന്ന് എത്തിയത് ജൂലൈ 4ന് കുവൈത്തില്‍ നിന്നും എത്തിയ കല്ലായി സ്വദേശി (39), ജൂലൈ 4ന് റിയാദില്‍ നിന്നും എത്തിയ കൊടുവളളി സ്വദേശി (33), ജൂലൈ 1ന് സൗദിയില്‍നിന്നും എത്തിയ രാമനാട്ടുകര സ്വദേശി (38), ജൂലൈ 5ന് ഖത്തറില്‍നിന്നും എത്തിയ ഏറാമല സ്വദേശി (44), ജൂണ്‍ 25ന് കുവൈത്തില്‍നിന്നും എത്തിയ മൂടാടി സ്വദേശി (42) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മണിയൂര്‍ സ്വദേശി(61) ജൂലൈ 7ന് വിജയവാഡയില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ പാലക്കാടെത്തി. അവിടെ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി.
നാദാപുരം സ്വദേശി(38) ജൂലൈ 6ന് ബാഗ്ലൂരില്‍നിന്നും കാറില്‍ തലശ്ശേരിയിലെത്തി. തലശ്ശേരിയിലുളള സഹോദരിയുടെ വീട്ടില്‍ ിരീക്ഷണത്തിലായിരുന്നു. ോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 7ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോവൂര്‍ സ്വദേശി (58) യാണ് രോഗമുക്തനായത്. ന്ന് 349 സ്രവ സാംപിള്‍ പരിശോധനക്കയച്ചു. ആകെ 16,552 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 15,924 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 15,491 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 628 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ഇപ്പോള്‍ 150 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇന്നലെ പുതുതായി വന്ന 666 പേരുള്‍പ്പെടെ ജില്ലയില്‍ 16772 പേര് നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: