തൊടുപുഴ: കല്ലൂര്‍ക്കാട് സ്വദേശിയായ കൊറോണ രോഗി സിം കാര്‍ഡ് മാറിയെടുക്കാന്‍ തൊടുപുഴ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ എത്തിയതിനെ തുടര്‍ന്ന് ഓഫീസ് താത്ക്കാലികമായി അടച്ചുപൂട്ടി. അതേ സമയം കൊറഓണ ബാധിതന് നഗരത്തിലെ ഒരു ബാറില്‍ കയറി മദ്യം വാങ്ങിയതായും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
13 മുതല്‍ മാത്രമേ ബിഎസ്എന്‍എല്‍ ഓഫീസ് പ്രവര്‍ത്തിക്കുകയുള്ളൂ. ഇവിടെ ജോലി ചെയ്യുന്ന മൂന്ന് വനിത ജീവനക്കാര്‍ സ്വയം ക്വാറന്റൈനിലാണ്. കഴിഞ്ഞ രണ്ടിനാണ് രോഗ ബാധിതന് ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയതെങ്കിലും ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച ആരോഗ്യപ്രവര്‍ത്തകരെത്തി രോഗബാധിതനുമായി നേരിട്ട് ഇടപഴകിയ ജീവനക്കാരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ രാവിലെ ഫയര്‍ഫോഴ്സെത്തി വീണ്ടും അണുവിമുക്തമാക്കി. ഇവിടെ ലഭിച്ചിരുന്ന സേവനങ്ങള്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കല്ലേല്‍ കോംപ്ലക്സിലെ അനുപം ഫുഡ്സ് ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. ഈ സമയം ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ ഉപഭോക്താക്കളും ആശങ്കയിലാണ്.
രോഗികള്‍ കൂടുന്നു; സൗകര്യം കുറവ്
ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ഇവര്‍ക്ക് വേണ്ട സൗകര്യമൊരുക്കാനാകാതെ ആരോഗ്യ പ്രവര്‍ത്തകര്‍. കട്ടപ്പനിയിലും ഇടുക്കിയിലും തൊടുപുഴയിലും ഫസ്റ്റ് ടൈം ട്രീറ്റ്മെന്റ് സെന്റുകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ കൂടി വരികയാണ്.
എന്നാല്‍ നിരീക്ഷണത്തിലും ചികിത്സയിലുമുള്ള രോഗികളുടെ എണ്ണം നിലവില്‍ വലിയ തോതില്‍ കൂടുന്നത് ഈ സൗകര്യങ്ങളെ അപര്യാപ്തമാക്കുന്നു. ഇടുക്കിയുടെ ഭൂ പ്രകൃതിയും ആശുപത്രികളുടേയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വലിയ തലവേദനയാണ്.
അതേ സമയം ഒരോ ദിവസും നൂറ് കണക്കിന് പേരാണ് ഹൈറിസ്ക്കുള്ള റെഡ് സോണില്‍ നിന്നടക്കം ജില്ലയിലേക്ക് എത്തുന്നത്. അതിര്‍ത്തിയിലെ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: