തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതും സമൂഹവ്യാപനം ഉണ്ടാകുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളാനും കോവിഡ് രോഗം സൂപ്പര്‍ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണ്. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യും
ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയതിനു ശേഷം ഷട്ടറുകള്‍ അടച്ചിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് പടരും.
ഓരോ ദിവസവും പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണം 300 കടന്നിരിക്കുന്നു. ഇത് ഇനിയും ഉയരും. എന്നാല്‍, നമുക്ക് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ചികിത്സ നല്കാന് കഴിയും. പക്ഷെ, സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതും സമൂഹവ്യാപനം ഉണ്ടാകുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുക.
ഫീല്‍ഡ് നിരീക്ഷണം, ചെക്ക്പോസ്റ്റ് നിരീക്ഷണം, റോഡ്, റെയില്‍ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെന്റിനല്‍ സര്‍വയലന്‍സ് ഊര്‍ജിതപ്പെടുത്തുകയും ആന്റിജന്‍ പരിശോധന വ്യാപകമാക്കുകയും ചെയ്തു. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നു.
പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്ട് ട്രെയ്സിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈന് ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്.
കേസുകളുടെ ട്രെന്‍ഡും ദൈനംദിന റിപ്പോര്‍ട്ടുകളും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയര്‍ ഫോഴ്സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ടൂറിസം എന്നിവയു
മായി ഏകോപനം ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി ടീം, പൊലീസ്, ടൂറിസം വകുപ്പ് തുടങ്ങിയവയ്ക്ക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടക്കുന്നുമുണ്ട്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളെ സ്തംഭനത്തിലേക്കാണ് നയിക്കുക. അത്തരം അവസ്ഥ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് ഈ സമയത്ത് നാമെല്ലാം കാണിക്കേണ്ടത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: