ആലപ്പുഴ: സ്വര്‍ണക്കടത്തുകേസില്‍ ബിഎംഎസിനെതിരെ കുപ്രചാരണം നടത്തി ധനമന്ത്രി തോമസ് ഐസക്കും. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദൃശ്യമാദ്ധ്യമങ്ങള്‍ വാര്‍ത്ത തിരുത്തിയെങ്കിലും ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്താന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ ബിഎംഎസിനെതിരെ വ്യാജപ്രചാരണം നടത്തി സൈബര്‍ സഖാക്കളുടെ നേതൃത്വം ഏറ്റെടുക്കാനാണ് ഐസക്ക് ശ്രമിച്ചത്. ഇതുവഴി സിപിഎം അണികളുടെയും, നേതാക്കളുടെയും പ്രീതി പിടിച്ചുപറ്റുകയെന്ന തന്ത്രമാണ് പയറ്റിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തോമസ് ഐസക്കും, സ്വര്‍ണകടത്തിലെ പ്രധാന പ്രതി സ്വപ്നയും ഒന്നിച്ചിരിക്കുന്ന ഫോട്ടോ പുറത്തായി. ഇതോടെ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി ഈ ചിത്രം മാറി.
പിണറായി വെട്ടിലായപ്പോള്‍ ഹീറോ ആകാനുള്ള ഐസക്കിന്റെ ശ്രമങ്ങള്‍ക്ക് മറുപക്ഷം തിരിച്ചടി നല്‍കുകയായിരുന്നു എന്നാണ് അറിയുന്നത്. സിപിഎമ്മിലെ ഇരുപക്ഷവും മത്സരിച്ച് ദൃശ്യങ്ങള്‍ പുറത്തു വിടുകയാണെന്നാണ് വിവരം. ”ബിഎംഎസ് നേതാവ് ഹരിരാജിന്റെ വീട്ടില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയിഡ് നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്…
എന്നാല്‍, ബിഎംഎസിന്റെ നേതാവാണ് കസ്റ്റംസ് ഓഫീസില്‍ ഇടപെട്ടതെന്നും പാര്‍സല്‍ വിട്ടുകൊടുക്കാന്‍ അവരെ ഭീഷണിപ്പെടുത്തിയെന്നും നടക്കാതെ വന്നപ്പോള്‍ പാര്‍സല്‍ തന്നെ തിരിച്ചയയ്ക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.യാഥാര്‍ത്ഥ്യം ഇങ്ങനെ പുറത്തുവരുമ്പോള്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിലപാട് എന്തായിരിക്കുമെന്നാണ് നാം ഉറ്റുനോക്കുന്നത്… ” ഇതാണ് ഐസക്കിന്റെ സമൂഹമാദ്ധ്യമ കുറിപ്പിലെ പരാമര്‍ശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: